കാസർകോട് 198 പേർക്ക് കൊവിഡ് - 198 new covid cases
188 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.
കാസർകോട് 198 പേർക്ക് കൊവിഡ്
കാസർകോട്:ജില്ലയിൽ 198 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 188 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേരും വിദേശത്ത് നിന്നെത്തിയ അഞ്ച് പേരും ഉൾപ്പെടുന്നുണ്ട്. ജില്ലയിൽ ഇന്ന് 47 പേർ രോഗമുക്തരായി. 5598 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതിയതായി 449 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്‍റിനൽ സർവ്വേ അടക്കം 1068 പേരുടെ സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 798 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. 335 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി.