കാസർകോട്: സമ്പർക്കത്തിലൂടെ 172 പേർക്ക് ജില്ലയിൽ കൊവിഡ് 19 സ്ഥിരീകരിച്ചു. വിവിധ ചികിത്സ കേന്ദ്രങ്ങളിൽ നിന്നും 260 പേർ രോഗ മുക്തരായി. 1782 പേരാണ് നിലവിൽ ജില്ലയിൽ ചികിത്സയിൽ ഉള്ളത്.
കാസർകോട് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 172 പേർക്ക് - കാസർകോട്
വിവിധ ചികിത്സ കേന്ദ്രങ്ങളിൽ നിന്നും 260 പേർ രോഗ മുക്തരായി. 1782 പേരാണ് നിലവിൽ ജില്ലയിൽ ചികിത്സയിൽ ഉള്ളത്.

ചെങ്കള(12), പൈവലിഗ(1), അജാനൂർ(15), കാഞ്ഞങ്ങാട്(7), മുളിയാർ(6), പള്ളിക്കര(6), ബദിയടുക്ക(5), നീലേശ്വരം(2), ഉദുമ(19), മധൂർ(5), ചെമ്മനാട്(16), മഞ്ചേശ്വരം(2), ചെറുവത്തൂർ(17), കള്ളാർ(1), പിലിക്കോട്(6), വലിയപറമ്പ്(2), തൃക്കരിപ്പൂർ(8), പടന്ന(4), കോടോം ബേളൂർ(2), എൻമകജെ(3), പുല്ലൂർ പെരിയ(1), കുറ്റിക്കോൽ(2), ബേഡകം(7), മൊഗ്രാൽ(3), പുത്തിഗെ(2)കുമ്പള(3), മീഞ്ച(2), മങ്കല്പടി(3), കാസർകോട്(9), ദേലംപാടി(1) സ്വദേശികളാണ് രോഗ ബാധിതരായത്.
വീടുകളിലും സ്ഥാപനങ്ങളിലുമായി ജില്ലയിൽ 5132 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി 291 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്‍റിനൽ സർവ്വേ അടക്കം 1288 പേരുടെ സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 267 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. 447 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി.