കാസർകോട് ജില്ലയിൽ 157 പേർക്ക് കൊവിഡ് - 157 new covid cases
ജില്ലയിൽ 5484 പേരാണ് നിരീക്ഷണത്തിലുള്ളത്.
കാസർകോട്: ജില്ലയിൽ ഇന്ന് 157 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 142 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതര സംസ്ഥാനത്ത് നിന്നെത്തിയ നാല് പേർക്കും വിദേശത്ത് നിന്നെത്തിയ എട്ട് പേർക്കും രോഗ ബാധയുണ്ടായി. മൂന്ന് പേരുടെ ഉറവിടം ലഭ്യമല്ല. കൂടാതെ കാസർകോട് കീഴുർ സ്വകാര്യ മാനസിക ആരോഗ്യ കേന്ദ്രത്തിൽ 15 രോഗികൾക്കും രണ്ട് ജീവനക്കാർക്കുമടക്കം 17 പേർക്ക് രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ 5484 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി 216 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്‍റിനൽ സർവ്വേ അടക്കം 1072 പേരുടെ സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 712 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. 264 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി.