കേരളം

kerala

കാസർകോട് 153 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; സമ്പർക്കത്തിലൂടെ രോഗം 150 പേർക്ക്

By

Published : Aug 1, 2020, 9:33 PM IST

ജില്ലയുടെ ഏറ്റവും ഉയർന്ന പ്രതിദിന രോഗ കണക്കാണിത്.

Covid  Kasargod  corona virus  kasargod covid update  corona virus  കാസർകോട്  കാസർകോട് കൊവിഡ് അപ്‌ഡേറ്റ്സ്  കൊവിഡ് അപ്‌ഡേറ്റ്സ്  കൊറോണ വൈറസ്
കാസർകോട് 153 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; രോഗസമ്പർക്കത്തിലൂടെ രോഗം 150 പേർക്ക്

കാസർകോട്: സമ്പർക്ക രോഗവ്യാപനത്തിലൂടെ ഉയർന്ന കൊവിഡ് നിരക്കിൽ കാസർകോട് ജില്ല. സമ്പർക്കത്തിലൂടെ 150 പേരടക്കം 153 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയുടെ ഏറ്റവും ഉയർന്ന പ്രതിദിന രോഗ കണക്കാണിത്. രോഗം സ്ഥിരീകരിച്ച രണ്ടുപേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ഒരാളുടെ ഉറവിടം ലഭ്യമായിട്ടില്ല. വിവിധ ചികിത്സാ കേന്ദ്രങ്ങളിൽ നിന്നായി 28 പേർ രോഗമുക്തി നേടി.

കയ്യൂര്‍ ചീമേനി (2), മംഗല്‍പാടി (18), മൊഗ്രാല്‍ പുത്തൂര്‍ (8), കാസര്‍കോട് (7), പടന്ന (1), മഞ്ചേശ്വരം (10), വോര്‍ക്കാടി (6), മീഞ്ച (4), കുമ്പള (18), ചെങ്കള(12), ചെറുവത്തൂര്‍ (1), നീലേശ്വരം (3), ചെമ്മനാട് (8), മധൂര്‍ (23), ബദിയടുക്ക (4), എന്‍മകജെ (1), പൈവളിക (2), തൃക്കരിപ്പൂര്‍ (2), പുത്തിഗെ (4), ബേഡഡുക്ക (2), ഉദുമ (10), കുറ്റിക്കോല്‍ (1), കാഞ്ഞങ്ങാട് (1), അജാനൂര്‍ (1), പുല്ലൂര്‍-പെരിയ (1) സ്വദേശികളാണ് പ്രാഥമിക സമ്പർക്കത്തിലൂടെ രോഗബാധിതരായത്. ഒരു തൃക്കരിപ്പൂർ സ്വദേശിയുടെ രോഗ ഉറവിടം ലഭ്യമായിട്ടില്ല. കർണാടകയിൽ നിന്നും വന്ന രണ്ട് മൊഗ്രാൽ പുത്തൂർ സ്വദേശികൾക്കും രോഗം സ്ഥിരീകരിച്ചു.

വീടുകളിലും സ്ഥാപനങ്ങളിലുമായി ജില്ലയില്‍ 3613 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി 261 പേരെ കൂടി നിരീക്ഷണത്തിലാക്കി. ഇതുവരെ 29655 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത്. സെന്‍റിനല്‍ സര്‍വ്വെ അടക്കം 1374 പേരുടെ സാമ്പിളുകള്‍ പുതിയതായി പരിശോധനയ്ക്ക് അയച്ചു. 877 പേരുടെ പരിശോധനാ ഫലമാണ് ലഭിക്കാനുള്ളത്. 169 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതുതായി ആശുപത്രിയിലും മറ്റു കൊവിഡ് കെയര്‍ സെന്‍ററുകളിലുമായി 79 പേരെ നിരീക്ഷണത്തിലാക്കി. 153 പേരെ ആശുപത്രിയിലും മറ്റു കൊവിഡ് കെയര്‍ സെന്‍ററുകളില്‍ നിന്നും ഡിസ്‌ചാര്‍ജ് ചെയ്‌തു.

ABOUT THE AUTHOR

...view details