കേരളം

kerala

ETV Bharat / state

കാസർകോട് 13 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - കാസർകോട് വാർത്ത

7037 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്

13 new covid cases  കാസർകോട് 13 പേര്‍ക്ക് കൊവിഡ്  kasargod news  covid news  കാസർകോട് വാർത്ത  കൊവിഡ്‌ വാർത്ത
കാസർകോട് 13 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

By

Published : Jul 7, 2020, 8:36 PM IST

കാസർകോട്: ജില്ലയിൽ 13 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരിൽ എട്ട് പേർ വിദേശത്ത് നിന്ന് വന്നവരാണ്. വീടുകളില്‍ 6710 പേരും സ്ഥാപന നീരിക്ഷണത്തില്‍ 327 പേരുമുള്‍പ്പെടെ 7037 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. പുതിയതായി 396 പേരെ നീരിക്ഷണത്തിലാക്കി. സെന്‍റിനൽ സര്‍വ്വെ അടക്കം 360 പേരുടെ സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 662 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 552 പേര്‍ നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു.

ABOUT THE AUTHOR

...view details