കേരളം

kerala

ETV Bharat / state

കണ്ണൂരിൽ എക്സൈസിൻ്റെ വൻ ലഹരി വേട്ട; രണ്ട് യുവാക്കൾ പിടിയിലായി - കണ്ണൂരില്‍ മയക്കുമരുന്ന് വേട്ട

അതിമാരക ലഹരിമരുന്നുമായി രണ്ട് യുവാക്കള്‍ കണ്ണൂരില്‍ അറസ്റ്റില്‍

youths arrested for possessing lsd  drug racket busted in kannur  കണ്ണൂരില്‍ മയക്കുമരുന്ന് വേട്ട  രണ്ട് യുവാക്കള്‍ അറസ്റ്റില്‍
കണ്ണൂരിൽ എക്സൈസിൻ്റെ വൻ ലഹരി വേട്ട

By

Published : Dec 18, 2021, 8:54 AM IST

കണ്ണൂര്‍:അതിമാരക ലഹരിമരുന്നായ എൽ,എസ്,ഡി (LSD) സ്റ്റാമ്പുമായി രണ്ട് യുവാക്കൾ കണ്ണൂരില്‍ പിടിയില്‍. കണ്ണൂർ നീർക്കടവ് സ്വദേശി ചെട്ടിപ്പറമ്പത്ത് വീട്ടിൽ സി പി പ്രജൂൺ (25) , കണ്ണൂർ കക്കാട് പള്ളിപ്രം സ്വദേശി ഷീബാലയത്തിൽ ടി യദുൽ (25). എന്നിവരാണ് പിടിയിലായത്
കണ്ണൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സിനു കൊയില്യത്തിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന. 0.1586 മില്ലിഗ്രാം എൽ എസ് ഡി യും കടത്താൻ ഉപയോഗിച്ച സ്കൂട്ടറും പിടികൂടി. ദിവസങ്ങളോളം നടത്തിയ രഹസ്യ നിരീക്ഷണത്തിൽ കണ്ണൂർ ടൗൺ , സിറ്റി കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന ചെയ്യുന്ന പ്രധാനകണ്ണികളാണ് എക്സൈസിൻ്റെ വലയിലായത്. 0.002 മില്ലിഗ്രാം കൈവശം വച്ചാൽ 10 വർഷം തടവും 2 ലക്ഷം വരെ പിഴ കിട്ടാവുന്നതുമായ ലഹരിമരുന്നാണ് എൽഎസ്ഡി സ്റ്റാമ്പ്

ALSO READ:തളിപ്പറമ്പിൽ അനധികൃത ഗ്യാസ് സിലിണ്ടറുകൾ പിടികൂടി

പേപ്പർ, സൂപ്പർമാൻ , ബൂമർ ,ലാല , ആലീസ് , എന്നീ കോഡ് ഭാഷകളിലാണ് മയക്ക് മരുന്ന് സംഘങ്ങള്‍ക്കിടയില്‍ എല്‍.എസ്.ഡി അറിയപ്പെടുന്നത്. വിവിധ വർണ്ണചിത്രങ്ങളിലും , വിവിധ രൂപത്തിലും വളരെ ചെറിയ അളവിലും ലഭിക്കുന്നതിനാൽ ശരീര ഭാഗങ്ങളിലും എവിടെയും ഒളിപ്പിക്കുവാൻ കഴിയുന്നതുമായ ഈ ലഹരിമരുന്ന് കണ്ടു പിടിക്കുന്നത് പ്രയാസകരമാണ് .

.

ABOUT THE AUTHOR

...view details