കണ്ണൂർ: പാനൂർ പുല്ലൂക്കര മുക്കിൽ പീടികയിൽ വെട്ടേറ്റ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ (21) മരിച്ചു. ഇന്നലെ രാത്രിയാണ് മന്‍സൂറിനെയും സഹോദരന്‍ മുഹ്‌സിനയെും ഒരു സംഘം ആളുകൾ ബോംബെറിഞ്ഞതിന് ശേഷം വെട്ടിപ്പരിക്കേൽപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ മന്‍സൂറിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ബോംബേറില്‍ ഒരു സ്ത്രീക്കും പരിക്കുണ്ട്. അക്രമത്തിന് പിന്നില്‍ സിപിഎം ആണെന്ന് യുഡിഎഫ് ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിൽ എടുത്തതായി തലശ്ശേരി അസിസ്റ്റൻ്റ് കമ്മിഷണർ അറിയിച്ചു.
കണ്ണൂരിൽ വെട്ടേറ്റ യൂത്ത് ലീഗ് പ്രവർത്തകൻ മരിച്ചു - election news
ഇന്നലെ രാത്രിയാണ് മന്‍സൂറിനെയും സഹോദരന്‍ മുഹ്‌സിനയെും ഒരു സംഘം ആളുകൾ ബോംബെറിഞ്ഞതിന് ശേഷം വെട്ടിപ്പരിക്കേൽപ്പിച്ചത്.
കണ്ണൂരിൽ വേട്ടേറ്റ യൂത്ത് ലീഗ് പ്രവർത്തകൻ മരിച്ചു
കണ്ണൂർ ചെറുകുന്നിലും യൂത്ത് ലീഗ് പ്രവർത്തകന് നേരെ ആക്രമണമുണ്ടായി. മുജീബ് റഹ്മാനെയാണ് ആക്രമിച്ചത്. യുഡിഎഫ് ബൂത്ത് ഏജൻ്റുമാരെ വോട്ടെടുപ്പിന് ശേഷം വീടുകളിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു ആക്രമണം.
Last Updated : Apr 7, 2021, 3:01 PM IST