കണ്ണൂർ: യൂത്ത് ലീഗ് തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്പീക്കിങ് യങ് വേദിയിലേക്ക് പ്രതിഷേധ പ്രകടനം നടന്നു. ധർമശാല എഞ്ചിനീയറിംഗ് കോളജിൽ സംഘടിപ്പിച്ച പരിപാടിയിലേക്കാണ് യൂത്ത് ലീഗ് മാർച്ച് സംഘടിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു യൂത്ത് ലീഗിന്‍റെ മാർച്ച്. ധർമശാലയിൽ വെച്ച് മാർച്ച് പൊലീസ് തടഞ്ഞു. അർഹരായ യുവാക്കളുടെ തൊഴിൽ എൽഡിഎഫ് തട്ടിയെടുത്തു എന്ന് ആരോപിച്ചായിരുന്നു സമരം.
കണ്ണൂരിൽ സ്‌പീക്കിങ് യങ് വേദിയിലേക്ക് യൂത്ത് ലീഗ് മാർച്ച് - തളിപ്പറമ്പ് മണ്ഡലം ജനറൽ സെക്രട്ടറി
ധർമശാല എഞ്ചിനീയറിംഗ് കോളജിൽ സംഘടിപ്പിച്ച പരിപാടിയിലേക്കാണ് യൂത്ത് ലീഗ് മാർച്ച് സംഘടിപ്പിച്ചത്.

കണ്ണൂരിൽ സ്‌പീക്കിങ് യങ് വേദിയിലേക്ക് യൂത്ത് ലീഗ് മാർച്ച്
കണ്ണൂരിൽ സ്‌പീക്കിങ് യങ് വേദിയിലേക്ക് യൂത്ത് ലീഗ് മാർച്ച്
യൂത്ത് ലീഗ് തളിപ്പറമ്പ് മണ്ഡലം ജനറൽ സെക്രട്ടറി അലി മംഗര പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു. പിസി നസീർ അധ്യക്ഷത വഹിച്ചു. ഷംസീർ മയ്യിൽ, ഓലിയൻ ജാഫർ, നൗഷാദ് പുതുക്കണ്ടം തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.