ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു - ആറളം ഫാം
ഫാമിലെ ഏഴാം ബ്ലോക്ക് വയനാട് മേഖലയിൽ താമസിക്കുന്ന വിബീഷ് (18) ആണ് മരിച്ചത്
ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു
കണ്ണൂർ: ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു. ഫാമിലെ ഏഴാം ബ്ലോക്ക് വയനാട് മേഖലയിൽ താമസിക്കുന്ന വിബീഷ് (18) ആണ് മരിച്ചത്. രാവിലെ മുതൽ ഫാമിൽ കാട്ടാന ശല്യം രൂക്ഷമായിരുന്നു. വനം വകുപ്പും നാട്ടുകാരും ചേർന്ന് ആനക്കുട്ടത്തെ കാട്ടിലേക്ക് തിരിച്ചയക്കുന്നതിനിടെയാണ് ആക്രമണം നടന്നത്.