കണ്ണൂർ: ധർമ്മടത്ത് സഹോദരന്‍റെ കുത്തേറ്റ യുവാവ് മരിച്ചു. ധർമ്മടം ചിറക്കുനിയിൽ ഇന്നലെ (ജനുവരി ഏഴ്) രാത്രിയായിരുന്നു സംഭവം. ആയിഷ ഹൗസിൽ ആഷിഫിനെ, അനുജൻ അഫ്‌സലാണ് കുത്തിക്കൊന്നത്. വീട്ടിലെ ബഹളം കേട്ട് നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്.
മദ്യപിച്ചെത്തി ബഹളംവച്ചതിന് കുത്തി, ചികിത്സയിലിരിക്കെ യുവാവ് മരിച്ചു; അനുജന്‍ പിടിയില്‍ - ധർമ്മടത്ത് സഹോദരന്‍റെ കുത്തേറ്റ യുവാവ് മരിച്ചു
കണ്ണൂര്‍ ധര്‍മ്മടത്ത് മദ്യപിച്ചെത്തി ബഹളം വച്ച യുവാവും അനുജനും തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും ഉണ്ടാവുകയും തുടര്‍ന്ന് കത്തിക്കുത്തില്‍ കലാശിക്കുകയുമായിരുന്നു
ധർമ്മടം പൊലീസും നാട്ടുകാരും ചേർന്ന് ആഷിഫിനെ തലശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. വീട്ടിൽ മദ്യപിച്ചെത്തിയ ആഷിഫ് സാധനങ്ങള്‍ തകർക്കുകയും ബഹളംവയ്‌ക്കുകയും ചെയ്‌തിരുന്നു. ഇതിനിടയിൽ കത്തിയെടുത്ത് അഫ്‌സലിന്‍റെ കൈയ്ക്ക് ആഷിഫ് കുത്തി. തുടര്‍ന്ന്, ഇരുവരും തമ്മിൽ മൽപ്പിടുത്തമുണ്ടാവുകയും പിന്നീട് അഫ്‌സല്‍ ജേഷ്‌ഠന്‍റെ വയറിന് ഈ കത്തികൊണ്ട് കുത്തുകയായിരുന്നു.
കുത്താനുപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തു. സംഭവ സ്ഥലത്ത് ഫോറൻസിക്ക് സംഘം പരിശോധന നടത്തി. കുത്തിയ ശേഷം രക്ഷപ്പെട്ട അഫ്‌സലിനെ തലശേരിയിൽവച്ച് ഇന്ന് രാവിലെയാണ് ധർമ്മടം പൊലീസ് അറസ്റ്റുചെയ്‌തത്.