കണ്ണൂര്‍:വാഹനത്തിലെത്തി മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തിൽ കവർച്ച നടത്തുന്നതിനിടെ യുവാവ് പൊലീസ് പിടിയിൽ. ഇയാളുടെ കൂട്ടാളി ഓടി രക്ഷപ്പെട്ടു. കൂത്തുപറമ്പ് കണ്ണവം സ്വദേശി പാറമ്മൽ ഹൗസിൽ വരുണ്‍ (25) ആണ് പിടിയിലായത്. കൂട്ടാളിയായ ഇരിട്ടി ആറളം സ്വദേശി ദീപു ഓടി രക്ഷപ്പെട്ടു. വ്യാഴാഴ്ച രാത്രി ഒരു മണിയോടെ ഓലയമ്പാടി ചട്ട്യോൾ റോഡിലാണ് സംഭവം. ടൗണിലെ മലഞ്ചരക്ക് വ്യാപാര സ്ഥാപനമായ കൊഴുമ്മൽ മാധവന്‍റെ ഉടമസ്ഥതയിലുള്ള കെ.എം ട്രേഡേർസിലാണ് കവർച്ചനടത്തിയത്.
കവര്‍ച്ചക്കിടെ യുവാവ് പൊലീസ് പിടിയില്‍ - കൂത്തുപറമ്പ്
കൂത്തുപറമ്പ് കണ്ണവം സ്വദേശി പാറമ്മൽ ഹൗസിൽ വരുണ്‍ (25) ആണ് പിടിയിലായത്. കൂട്ടാളിയായ ഇരിട്ടി ആറളം സ്വദേശി ദീപു ഓടി രക്ഷപ്പെട്ടു
വ്യാപാര സ്ഥാപനത്തിൽ കവര്‍ച്ച നടത്തുന്നതിനിടെ യുവാവ് പിടിയില്‍
ഷട്ടർ കുത്തിതുറക്കുന്ന ശബ്ദം കേട്ട് വാഹനത്തിൽ പോകുകയായിരുന്നവരാണ് പൊലീസിൽ വിവരമറിച്ചത്. തക്ക സമയത്ത് സ്ഥലത്തെത്തിയ എ.എസ്.ഐ പി.ജി രാജുവും സംഘവും കവർച്ചാ സംഘത്തെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ഇതിനിടെ ആറളം സ്വദേശി ഓടി രക്ഷപ്പെട്ടു. കവർച്ച സംഘമെത്തിയ കെ.എൽ 59. കെ. 1360 നമ്പർ ആൾട്ടോ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു.
പൊലീസ് പിടിയിലായ യുവാവിനെ എസ്.ഐ മുരളിയുടെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്തു വരികയാണ്. കൂട്ടുപ്രതിക്കായി തെരച്ചിൽ ഊർജ്ജിതമാക്കി.