കണ്ണൂർ: എംഡിഎംഎയുമായി യുവാവ് പിടിയിൽ. ബർണശേരി സ്വദേശി സഞ്ജു വിൽഫ്രഡിനെയാണ് (36) കണ്ണൂർ ടൗൺ പൊലീസ് പിടികൂടിയത്. ഇയാളുടെ കൈയിൽ നിന്നും 10.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
എംഡിഎംഎയുമായി യുവാവിനെ കണ്ണൂർ ടൗൺ പൊലീസ് പിടികൂടി - youth held by kannur police with drug
വിൽപനക്കെത്തിച്ച 10.5 ഗ്രാം എംഡിഎംഎയാണ് പൊലീസ് പിടികൂടിയത്
![എംഡിഎംഎയുമായി യുവാവിനെ കണ്ണൂർ ടൗൺ പൊലീസ് പിടികൂടി youth held by kannur police with MDMA എംഡിഎംഎയുമായി യുവാവിനെ കണ്ണൂർ ടൗൺ പൊലീസ് പിടികൂടി കണ്ണൂർ എംഡിഎംഎയുമായി യുവാവ് പിടിയിൽ youth held by kannur police with drug മയക്കുമരുന്നുമായി യുവാവ് പിടിയിൽ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15841937-646-15841937-1657982821241.jpg)
എംഡിഎംഎയുമായി യുവാവിനെ കണ്ണൂർ ടൗൺ പൊലീസ് പിടികൂടി
ഇന്നലെ രാത്രി (ജൂലൈ 16) നടത്തിയ പരിശോധനയിൽ ഒണ്ടേൻ റോഡിൽ വച്ചാണ് സഞ്ജുവിനെ പൊലീസ് പിടികൂടിയത്. കണ്ണൂർ ടൗൺ സിഐ ശ്രീജിത്ത് കൊടേരിയുടെ നിർദേശപ്രകാരം എസ്ഐ നസീബും സംഘവും നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. വിൽപനക്കെത്തിച്ച എംഡിഎംഎയാണെന്ന് പൊലീസ് പറഞ്ഞു.