കണ്ണൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ച് അശ്ലീല വീഡിയോ ചാറ്റ് നടത്തുകയും അശ്ലീല ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി അയച്ചുകൊടുക്കുകയും ചെയ്ത കേസിൽ യുവാവ് പിടിയിൽ. കാസർകോട് കുന്നുംകൈ സ്വദേശി അഭിജിത്തിനെയാണ് (24) പയ്യന്നൂർ പൊലീസ് ഇൻസ്പെക്‌ടർ മഹേഷ് കെ നായരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം സൈബർ സെല്ലിന്‍റെ സഹായത്തോടെ അറസ്റ്റ് ചെയ്തത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ച് അശ്ലീല വീഡിയോ ചാറ്റ് ; കാസർകോട് സ്വദേശി പിടിയിൽ - POCSO case kannur
കാസർകോട് കുന്നുംകൈ സ്വദേശി അഭിജിത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇയാളുടെ മൊബൈലിൽ നിന്ന് മറ്റ് നിരവധി പെൺകുട്ടികളുമായുള്ള വിഡിയോ ചാറ്റിന്‍റെ സ്ക്രീൻ റെക്കോർഡുകള്‍ പൊലീസ് കണ്ടെടുത്തു

പയ്യന്നൂർ സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെണ്‍കുട്ടിയെയാണ് ഇയാൾ പ്രലോഭിപ്പിച്ച് വീഡിയോ ചാറ്റ് നടത്തിയത്. തുടർന്ന് അതിന്‍റെ ദൃശ്യങ്ങൾ ഇയാൾ മൊബൈലിൽ റെക്കോഡ് ചെയ്‌തും സൂക്ഷിച്ചിരുന്നു. പ്രതിയുടെ മൊബൈലിൽ നിന്ന് മറ്റ് നിരവധി പെൺകുട്ടികളുമായുള്ള വീഡിയോ ചാറ്റിന്‍റെ സ്ക്രീൻ റെക്കോർഡ് ചെയ്‌ത ദൃശ്യങ്ങളും പൊലീസ് കണ്ടെടുത്തു.
ഇയാൾക്കെതിരെ പോക്‌സോ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്‌തിട്ടുള്ളത്. പയ്യന്നൂർ അഡീഷണൽ എസ്ഐ കെ.വി മുരളി, എഎസ്ഐ അബ്ദുൽ റൗഫ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ വിജു മോഹൻ, കൺട്രോൾ റൂം ഡ്രൈവർ സിപിഒ വിശ്വനാഥൻ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.