ബൈക്ക് സംരക്ഷണ വേലിയിൽ ഇടിച്ച് യുവാവ് മരിച്ചു - accident news
മുണ്ടാനൂര്‍ സ്വദേശി ഷിബിൻ(25) ആണ് മരിച്ചത്.
കണ്ണൂര്‍: മലയോര ഹൈവേയിൽ ചമതച്ചാലിൽ ബൈക്ക് സംരക്ഷണ വേലിയിൽ ഇടിച്ച് യുവാവ് മരിച്ചു. പയ്യാവൂർ-ഉളിക്കൽ മലയോര ഹൈവേയിലാണ് അപകടമുണ്ടായത്. മുണ്ടാനൂര്‍ സ്വദേശി ഷിബിൻ(25) ആണ് മരിച്ചത്. പയ്യാവൂരിൽ നിന്നും മുണ്ടാനൂരിലെ വീട്ടിലേക്ക് വരുന്ന വഴിക്ക് ചമതച്ചാൽ കുളത്തുംകുഴിയിൽ വെച്ചാണ് ബൈക്ക് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ഗുരുതര പരിക്കേറ്റ ഷിബിൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അപകടങ്ങൾ പതിവായ മലയോര ഹൈവേയിൽ മുന്നറിയിപ്പ് ബോര്‍ഡുകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് നടപടികൾ ഒന്നുമുണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.