കണ്ണൂർ :കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരായ ഇ.ഡി നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തടഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് റിജിൽ മാക്കുറ്റി, ജില്ല പ്രസിഡന്‍റ് സുദീപ് ജെയിംസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ സമരം നടന്നത്.
സോണിയ ഗാന്ധിക്കെതിരായ ഇ.ഡി നടപടി : കണ്ണൂരില്‍ ട്രെയിന്‍ തടഞ്ഞ് യൂത്ത് കോൺഗ്രസ് - കണ്ണൂരില്‍ യൂത്ത് കോൺഗ്രസ് ട്രെയിന്‍ തടഞ്ഞു
കണ്ണൂരില്‍ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത് സംസ്ഥാന വൈസ് പ്രസിഡന്‍റ് റിജിൽ മാക്കുറ്റി, ജില്ല പ്രസിഡന്‍റ് സുദീപ് ജെയിംസ് എന്നിവര്‍
സോണിയാ ഗാന്ധിക്കെതിരായ ഇ.ഡി നടപടി; കണ്ണൂരില്‍ യൂത്ത് കോൺഗ്രസ് ട്രെയിന്‍ തടഞ്ഞു
രാവിലെ 11 മണിയോടെ റെയിൽവേ സ്റ്റേഷനിലേക്ക് പ്രകടനമായെത്തി പ്രവർത്തകർ പ്രതിഷേധിക്കുകയായിരുന്നു. ട്രെയിൻ തടഞ്ഞ പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കാൻ ശ്രമിച്ചത് ഉന്തും തള്ളിനും കാരണമായി. തുടർന്ന് വനിത പ്രവർത്തകരെ ഉൾപ്പടെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് നീക്കി.
Also Read: നാഷണല്‍ ഹെറാള്‍ഡ് കേസ്: രണ്ടാം ഘട്ട ചോദ്യം ചെയ്യലിന് സോണിയ ഗാന്ധി ഹാജരായി