കണ്ണൂർ:ദേശീയ അന്വേഷണ ഏജൻസിയും എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റും ചോദ്യം ചെയ്ത മന്ത്രി കെ.ടി ജലീലിനെ പ്രതീകാത്മകമായി ജയിലിലടച്ച് യൂത്ത് കോൺഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി. പ്രതിഷേധ മാർച്ചും ദേശീയ പാത ഉപരോധ സമരവും നടത്തി.
മന്ത്രി കെ.ടി ജലീലിനെതിരെ കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം - കണ്ണൂരില്‍ പ്രതിഷേധം
ഇരുമ്പഴിക്കുള്ളിലാക്കിയ മന്ത്രിയെയും വഹിച്ച് പ്രതീകാത്മകമായി കലക്ടറേറ്റിനു മുന്നിലേക്ക് പ്രകടനമായി എത്തിയ പ്രവർത്തകർ എസ്.പി ഓഫീസ് വരെ പ്രകടനം നടത്തി
![മന്ത്രി കെ.ടി ജലീലിനെതിരെ കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം Youth Congress protest Youth Congress protests Kannur ജലീലിനെതിരെ പ്രതിഷേധം കണ്ണൂരില്‍ പ്രതിഷേധം കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8835111-449-8835111-1600339728673.jpg)
മന്ത്രി ജലീലിനെതിരെ കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
ഇരുമ്പഴിക്കുള്ളിലാക്കിയ മന്ത്രിയെയും വഹിച്ച് പ്രതീകാത്മകമായി കലക്ടറേറ്റിനു മുന്നിലേക്ക് പ്രകടനമായി എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തുടർന്ന് എസ്.പി ഓഫീസിനുമുന്നിൽ വരെ പ്രകടനം നടത്തി. തിരിച്ച് വന്ന് ഗാന്ധി സ്ക്വയറിന് സമീപം ദേശീയപാത ഉപരോധിച്ചു. മാർച്ചിനും ഉപരോധ സമരത്തിനും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് സുദീപ് ജെയിംസ്, സംസ്ഥാന സെക്രട്ടറി കെ കമൽജിത്ത് എന്നിവർ നേതൃത്വം നൽകി.