കേരളം

kerala

ETV Bharat / state

കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന് മര്‍ദനം; പിന്നില്‍ ആര്‍എസ്എസ് എന്ന് കോണ്‍ഗ്രസ്

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുബീഷിനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

യൂത്ത് കോണ്‍ഗ്രസ് നേതാവിന് മര്‍ദ്ദനം  ആര്‍എസ്എസ്  കണ്ണൂർ  പന്ന്യന്നൂർ  youth congress leader  kannur  congress  youth congress leader assaulted
കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന് മര്‍ദ്ദനം; പിന്നില്‍ ആര്‍എസ്എസ് എന്ന് കോണ്‍ഗ്രസ്

By

Published : Jan 27, 2021, 9:26 AM IST

കണ്ണൂർ: പന്ന്യന്നൂരിൽ യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവിനെ സംഘം ചേർന്ന മർദിച്ചതായി ആരോപണം. മണ്ഡലം പ്രസിഡന്‍റിന് എൻകെ സുബീഷിനെയാണ് ഒരു സംഘം ആക്രമിച്ചത്.

പന്ന്യന്നൂർ കൂർമ്പക്കാവിന് സമീപം ഷുഹൈബ് രക്തസാക്ഷിത്വ ദിനാചരണത്തിന്‍റെ ഭാഗമായി പോസ്റ്റർ പതിക്കുന്നതിനിടെയായിരുന്നു മർദ്ദനം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുബീഷിനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർഎസ്എസ് പ്രവർത്തകരാണ് ആക്രമിച്ചതെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.

കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന് മര്‍ദനം; പിന്നില്‍ ആര്‍എസ്എസ് എന്ന് കോണ്‍ഗ്രസ്

ABOUT THE AUTHOR

...view details