കണ്ണൂർ: യൂത്ത് കോൺഗ്രസ് കലക്‌ട്രേറ്റ് നൈറ്റ് മാർച്ചിൽ സംഘർഷം. തിരുവനന്തപുരത്ത് നിരാഹാര സമരം നടത്തുന്ന ഷാഫി പറമ്പിലിനും ശബരിനാഥനും ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്.
യൂത്ത് കോൺഗ്രസ് കലക്‌ട്രേറ്റ് നൈറ്റ് മാർച്ചിൽ സംഘർഷം - കണ്ണൂർ യൂത്ത് കോൺഗ്രസ് മാർച്ച്
സംഘർഷത്തിന് ശേഷം യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു.
യൂത്ത് കോൺഗ്രസ് കലക്‌ട്രേറ്റ് നൈറ്റ് മാർച്ചിൽ സംഘർഷം
പൊലീസ് ബാരിക്കേട് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ രണ്ട് തവണയാണ് ജലപീരങ്കി പ്രയോഗിച്ചത്. അറുപതോളം വരുന്ന പ്രവർത്തകരാണ് മാർച്ചിൽ പങ്കെടുത്തത്. സംഘർഷത്തിന് ശേഷം യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു.