കേരളം

kerala

ETV Bharat / state

യുവാവിനെ മർദിച്ച് പണം തട്ടി; കണ്ണൂരിൽ രണ്ട് പേർ പിടിയിൽ - youth attacked in kannur news

തലശേരിയിൽ തുണിക്കടയിൽ ജോലി ചെയ്യുന്ന സുമേഷ് തിരികെ വീട്ടിലേക്ക് വരുമ്പോഴാണ് പ്രതികൾ കത്തിചൂണ്ടി ഭീഷണിപ്പെടുത്തി പണം തട്ടിയത്.

യുവാവിനെ മർദിച്ച് പണം തട്ടി  കണ്ണൂർ ക്രൈം വാർത്ത  കണ്ണൂരിൽ രണ്ട് പേർ പിടിയിൽ  യുവാവിനെ മർദിച്ച് പണം തട്ടി  youth attacked in kannur two arrested  youth attacked in kannur  youth attacked in kannur news  kannur youth attacked
യുവാവിനെ മർദിച്ച് പണം തട്ടി; കണ്ണൂരിൽ രണ്ട് പേർ പിടിയിൽ

By

Published : Sep 17, 2021, 2:50 PM IST

Updated : Sep 18, 2021, 12:23 PM IST

കണ്ണൂർ:ജോലി കഴിഞ്ഞ് വരികയായിരുന്ന യുവാവിനെ ആക്രമിച്ച് പണം തട്ടിയെടുത്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ. കുന്നുമ്മക്കണ്ടി വീട്ടിൽ നാസറുടെ മകൻ നിർഷാദ്, അബ്ദുൽ ജലീലിൻ്റെ മകൻ ആഫിഖ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. തലശേരിയിൽ തുണിക്കടയിൽ ജോലി ചെയ്യുന്ന സുമേഷ് തിരികെ വീട്ടിലേക്ക് വരുമ്പോഴാണ് ഇരുവരും ചേർന്ന് കത്തിചൂണ്ടി ഭീഷണിപ്പെടുത്തി പണം തട്ടിയത്.

സുമേഷിൻ്റെ കൈയ്യിലുണ്ടായിരുന്ന 3500 രൂപയും ഫോണും ഇരുവരും ചേർന്ന് ബലമായി പിടിച്ചെടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി റെയിൽവേ സ്റ്റേഷനടുത്ത് വെച്ചാണ് സുമേഷ് ആക്രമിക്കപ്പെട്ടത്. സംഭവത്തിന് ശേഷം ഓടി പോയ പ്രതികളെ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.

പരിക്കേറ്റ സുമേഷിന് ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി. സംഭവം നടന്ന ഉടൻ തന്നെ സുമേഷ് പൊലീസിനെ വിവരം അറിയിച്ചതോടെയാണ് പ്രതികൾ പിടിയിലായത്.

ALSO READ:കേരളത്തിൽ പ്ലസ് വൺ പരീക്ഷ നടത്താമെന്ന് സുപ്രീം കോടതി

Last Updated : Sep 18, 2021, 12:23 PM IST

ABOUT THE AUTHOR

...view details