കേരളം

kerala

ETV Bharat / state

ലഹരിമരുന്ന് വാങ്ങാന്‍ പണം നല്‍കിയില്ല ; കണ്ണൂരില്‍ മകന്‍ അമ്മയെ വെട്ടി പരിക്കേല്‍പ്പിച്ചു - കൊളവല്ലൂര്‍ പൊലീസ്

പാനൂര്‍ വടക്കയില്‍ ജാനുവിനെയാണ് മകന്‍ നിഖില്‍ രാജ് വെട്ടി പരിക്കേല്‍പ്പിച്ചത്. കൊളവല്ലൂര്‍ പൊലീസ് എത്തി ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

youth attacked his mother  youth attacked his mother in Kannur  Kannur  കണ്ണൂരില്‍ മകന്‍ അമ്മയെ വെട്ടി പരിക്കേല്‍പ്പിച്ചു  യുവാവ് അമ്മയെ വെട്ടി പരിക്കേല്‍പ്പിച്ചു  പാനൂര്‍  കൊളവല്ലൂര്‍ പൊലീസ്  മകന്‍ അമ്മയെ വെട്ടി പരിക്കേല്‍പ്പിച്ചു
ലഹരി വസ്‌തു വാങ്ങാന്‍ പണം നല്‍കിയില്ല ; കണ്ണൂരില്‍ യുവാവ് അമ്മയെ വെട്ടി പരിക്കേല്‍പ്പിച്ചു

By

Published : Oct 21, 2022, 1:31 PM IST

കണ്ണൂര്‍ : ലഹരി വസ്‌തു വാങ്ങാന്‍ പണം നല്‍കാത്തതില്‍ പ്രകോപിതനായ യുവാവ് അമ്മയെ വെട്ടി പരിക്കേല്‍പ്പിച്ചു. പാനൂരിലാണ് സംഭവം. വടക്കയില്‍ ജാനു (65)വിനെയാണ് മകന്‍ നിഖില്‍ രാജ് വെട്ടിയത്.

ആക്രമണത്തില്‍ ജാനുവിന്‍റെ രണ്ട് കൈകളിലും പരിക്കേറ്റിട്ടുണ്ട്. ലഹരിക്ക് അടിമയായ നിഖില്‍ സ്ഥലത്ത് ഏറെ നേരം ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കൊളവല്ലൂര്‍ പൊലീസ് എത്തിയാണ് ജാനുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കണ്ണൂരില്‍ മകന്‍ അമ്മയെ വെട്ടി പരിക്കേല്‍പ്പിച്ചു

സംഭവത്തില്‍ ഇവര്‍ക്ക് പരാതി ഇല്ലെന്ന് അറിയിച്ചതിനാല്‍ നിഖില്‍ രാജിനെതിരെ പൊലീസ് കേസെടുത്തില്ല.

ABOUT THE AUTHOR

...view details