കണ്ണൂർ: തളിപ്പറമ്പിൽ പെട്രോൾ പമ്പുകളിൽ നിന്നും ഇന്ധനം നിറച്ച ശേഷം പണം നൽകാതെ മുങ്ങുന്ന ബൈക്ക് യാത്രികനായി പൊലീസ് അന്വേഷണം ഊർജിതമാക്കി. രണ്ട് തവണയാണ് പറശിനിക്കടവിലും കോൾമൊട്ടയിലെയും പമ്പുകളിൽ നിന്ന് ഇന്ദനം നിറച്ച് പണം നൽകാതെ യുവാവ് മുങ്ങിയത്. തളിപ്പറമ്പ് മന്നയിലെ ഹെൽമെറ്റ് ഷോപ്പിൽ നിന്നും ഹെൽമെറ്റ് മോഷ്‌ടിച്ചതും ഇയാൾ തന്നെ ആണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഇന്ധനം നിറച്ച് പണം നൽകാതെ മുങ്ങുന്ന യുവാവിന് പിന്നാലെ പൊലീസ് - തളിപ്പറമ്പ് പൊലീസ്
. രണ്ട് തവണയാണ് പറശിനിക്കടവിലും കോൾമൊട്ടയിലെയും പമ്പുകളിൽ നിന്ന് ഇന്ദനം നിറച്ച് പണം നൽകാതെ യുവാവ് മുങ്ങിയത്. തളിപ്പറമ്പ് മന്നയിലെ ഹെൽമെറ്റ് ഷോപ്പിൽ നിന്നും ഹെൽമെറ്റ് മോഷ്‌ടിച്ചതും ഇയാൾ തന്നെ ആണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഇന്ധനം നിറച്ച് പണം നൽകാതെ മുങ്ങുന്ന യുവാവിന് പിന്നാലെ പൊലീസ്
ഒക്ടോബർ 24 ന് മന്നയിലെ വീ ഹെൽപ് ഹെൽമെറ്റ് ഷോപ്പിൽ നിന്നും 1800 രൂപ വിലയുള്ള ഹെൽമെറ്റ് എടുത്ത് ബൈക്കിൽ ഇരുന്ന് ഫോട്ടോ എടുപ്പിച്ചശേഷം ഉടമയെ കബളിപ്പിച്ച് മുങ്ങുകയായിരുന്നു. അതിനു ശേഷമാണു പറശ്ശിനിക്കടവിലെ പെട്രോൾ പമ്പിൽ നിന്നും 850 രൂപക്ക് ഇന്ധനം നിറച്ച് ഇതേ ബൈക്കും മോഷ്ടിച്ച ഹെൽമെറ്റുമായി പണം നൽകാതെ യുവാവ് മുങ്ങിയത്. ഇന്നലെയും സമാന രീതിയിൽ 865 രൂപക്ക് കോൾമൊട്ടയിലെ പമ്പിൽ നിന്നും ഇന്ധനം നിറച്ച് ജീവനക്കാരിയെ കബളിപ്പിച്ച് യുവാവ് ബൈക്കുമായി രക്ഷപ്പെട്ടു.