കണ്ണൂർ: വലിച്ചെറിയുന്ന ബോട്ടലുകളില്‍ ചിത്രങ്ങൾ വരച്ച് ശ്രദ്ധ നേടുകയാണ് ശ്രേയ വിജയൻ . മയ്യിൽ ഹയർ സെക്കൻ്ററി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയായ ശ്രേയ കുട്ടിക്കാലം മുതല്‍ പെൻസിൽ ഡ്രോയിങ്, പെയിൻ്റിംഗ് എന്നിവയില്‍ സജീവമായിരുന്നു. തുടർന്നാണ് ബോട്ടിൽ ആർട്ടിലേക്ക് ചുവടുമാറിയത്.
കുപ്പികളില്‍ മനോഹര കാഴ്ചകളൊരുക്കി ശ്രേയ - മയ്യിൽ പഴശ്ശി വാർത്ത
ചെറുപ്പം തൊട്ടുതന്നെ പെൻസിൽ ഡ്രോയിങ്, പെയിൻ്റംഗ് തുടങ്ങിയവ ചെയ്തെങ്കിലും ജനശ്രദ്ധ പിടിച്ചുപറ്റിയത് ബോട്ടിൽ ആർട്ടിലേക്കുള്ള ചുവടുമാറ്റമായിരുന്നു. തുടർന്ന് പ്ലസ് വൺ കഴിഞ്ഞുള്ള വെക്കേഷൻ സമയത്തായിരുന്നു ബിയർ കുപ്പിയിൽ ചിത്രങ്ങൾ വരച്ചുതുടങ്ങിയത്.

അവധിക്കാലത്ത് പരീക്ഷണം എന്ന രീതിയിലാണ് കുപ്പികളില്‍ ചിത്രം വരച്ചുതുടങ്ങിയത്. ആദ്യ ശ്രമത്തിന് മികച്ച പ്രതികരണം ലഭിച്ചതോടെ നിരവധി ബോട്ടിലുകളില്‍ ചിത്രം വരച്ചു. ഇപ്പോള്‍ ചിത്രപ്പണികളുള്ള ശ്രേയയുടെ ബോട്ടിലിന് ആവശ്യക്കാരുമുണ്ട്. കല്യാണം, ബർത്ത് ഡേ തുടങ്ങിയ ആഘോഷങ്ങള്‍ക്ക് സമ്മാനം നൽകാനായി ബോട്ടിൽ ആർടിനു നേരിട്ടും സോഷ്യൽമീഡിയ വഴിയും ആവശ്യക്കാർ എത്തുന്നുണ്ടെന്നും ശ്രേയ പറയുന്നു.
ഉപയോഗത്തിനുശേഷം പലരും വലിച്ചെറിയുന്ന കുപ്പികളിലൂടെ ചിത്രങ്ങളുടെ വേറൊരു തലം കണ്ടെത്തുകയാണ് ശ്രേയ. കഥകളി, തെയ്യം, കലണ്ടർ, ജോക്കർ, ലോഗോസ്, , മൂവി ആർടിസ്റ്റ് തുടങ്ങി എല്ലാ ചിത്രങ്ങളും അക്രെലിക് പെയിൻ്റ് ഉപയോഗിച്ചാണ് കുപ്പികളിലേക്ക് വരച്ചെടുക്കുന്നത്. കൂടാതെ വാൾ പെയിൻ്റിങ്, ഡ്രീം കാച്ചർ മേക്കിങ്, മ്യൂറൽ പെയിൻ്റിങ്, മൈക്രോ സ്കൾപ്ച്ചർ തുടങ്ങിയവയും സ്വന്തമായി ചെയ്യുന്നുണ്ട്. പഠനത്തിനുശേഷമുള്ള ഒഴിവുസമയങ്ങളിലാണ് ശ്രേയ ചിത്രംവരക്കുന്നത്. ഇലക്ട്രിസിറ്റിയിൽ ജോലിചെയ്യുന്ന വിജയൻ്റെയും സീമയുടെയും മകളാണ് ശ്രേയ വിജയൻ. ശ്രീവിൻ സഹോദരനാണ്.