കണ്ണൂർ: കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂയൂരപ്പ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി. രാവിലെ യെദ്യൂരപ്പയെ പഴയങ്ങാടിയിൽ യൂത്ത് കോൺഗ്രസ്-എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാട്ടിയ സാഹചര്യത്തില്‍ ഐ.ജി സേതുരാമന്‍റെയും കണ്ണൂർ ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാറിന്‍റേയും നേതൃത്വത്തിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.
യെദ്യൂരപ്പ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി - തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം
രാവിലെ പഴയങ്ങാടിയിൽ യൂത്ത് കോൺഗ്രസ്-എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാട്ടിയ സാഹചര്യത്തില്‍ ഐ.ജി സേതുരാമന്‍റെയും കണ്ണൂർ ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാറിന്‍റേയും നേതൃത്വത്തിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.
യെദ്യൂരപ്പ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി
ഉഡുപ്പി ചിക്ക്-മംഗളൂര്‍ എം.പി ശോഭ കറന്തലാജെയും അദ്ദേഹത്തിനൊപ്പം ക്ഷേത്ര ദർശനം നടത്തി. രാത്രി 7.15ന് ക്ഷേത്രത്തിലെത്തിയ അദ്ദേഹം അരമണിക്കൂറോളം ക്ഷേത്രത്തിൽ ചിലവഴിച്ച ശേഷമാണ് മടങ്ങിയത്. കരിങ്കൊടി കാണിക്കാന്‍ ശ്രമം ഉണ്ടാകുമെന്ന വിവരത്തെ തുടർന്ന് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തളിപ്പറമ്പ് പൊലീസ് കരുതൽ തടങ്കലിലാക്കിയിരുന്നു.