കേരളം

kerala

ETV Bharat / state

കണ്ണൂരിൽ വർഷങ്ങൾ പഴക്കമുള്ള തലയോട്ടി കണ്ടെത്തി - skull found

മഴൂരിൽ നിന്നാണ് തലയോട്ടി കണ്ടെത്തിയത്. തലയോട്ടിക്ക് ഏകദേശം നാലഞ്ച് വർഷത്തെ പഴക്കമുണ്ടെന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ.

കണ്ണൂരിൽ വർഷങ്ങൾ പഴക്കമുള്ള തലയോട്ടി കണ്ടെത്തി  തലയോട്ടി കണ്ടെത്തി  കണ്ണൂർ  kannur  skull found  skull found in kannur
കണ്ണൂരിൽ വർഷങ്ങൾ പഴക്കമുള്ള തലയോട്ടി കണ്ടെത്തി

By

Published : Mar 30, 2020, 2:11 PM IST

കണ്ണൂർ: വർഷങ്ങൾ പഴക്കമുള്ള തലയോട്ടി കണ്ടെത്തി. മഴൂരിലെ മിച്ച ഭൂമിയിൽ നിന്ന് ഇന്ന് രാവിലെയാണ് തലയോട്ടി കണ്ടെത്തിയത്. ടാപ്പിങിന് പോയ ബൈജു എന്ന തൊഴിലാളിയാണ് തലയോട്ടി ആദ്യം കണ്ടത്. തുടർന്ന് പൊലീസിലും ബന്ധപ്പെട്ട അധികാരികളെയും വിവരമറിയിച്ചു.

തലയോട്ടിക്ക് ഏകദേശം നാലഞ്ച് വർഷത്തെ പഴക്കമുണ്ടെന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ. ഒരു ഷർട്ട് കൂടി സ്ഥലത്ത് നിന്ന് ലഭിച്ചിട്ടുണ്ട്. തലയോട്ടി ഫോറൻസിക് പരിശോധനക്ക് അയക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്. പരിശോധന ഫലം കിട്ടിയാൽ മാത്രമെ കൂടുതൽ വിവരങ്ങൾ ലഭ്യമാകുള്ളൂവെന്ന് പൊലീസ് പറഞ്ഞു. അഡിഷണൽ എസ്ഐ കെ.വി ലക്ഷ്‌മണന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പരിശോധന നടത്തിയത്.

ABOUT THE AUTHOR

...view details