കണ്ണൂർ: സമ്പൂർണ അടച്ചിടൽ നടപ്പിലാക്കുന്ന സ്ഥലങ്ങളിൽ പ്രാഥമിക സമ്പർക്കത്തിലുള്ള എല്ലാവരുടെയും സ്രവ പരിശോധനാ ഫലം നെഗറ്റീവായാൽ മാത്രമേ നിയന്ത്രണങ്ങൾ പിൻവലിക്കുകയുള്ളൂവെന്ന് ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര. തളിപ്പറമ്പ മേഖലയിലെ കണ്ടെയ്‌ൻമെന്‍റ് സോണുകൾ പരിശോധിക്കാൻ എത്തിയതായിരുന്നു അദ്ദേഹം.
തളിപ്പറമ്പ, പയ്യന്നൂർ പ്രദേശവാസികൾ കടുത്ത ജാഗ്രത പാലിക്കണമെന്ന് യതീഷ് ചന്ദ്ര - യതീഷ് ചന്ദ്ര കണ്ണൂർ
കണ്ണൂരിൽ കർശനമായി നടപ്പാക്കിയ നിയന്ത്രണങ്ങളുടെ ഫലമാണ് സംസ്ഥാനത്ത് കൊവിഡ് പ്രതിരോധിക്കുന്നതിൽ മികച്ച നിലയിലെത്താൻ ജില്ലയെ സഹായിച്ചത്. കൊവിഡിനെ പരമാവധി നിയന്ത്രിക്കാനാണ് പൊലീസിന്‍റെ ശ്രമമെന്നും കണ്ണൂർ ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര
![തളിപ്പറമ്പ, പയ്യന്നൂർ പ്രദേശവാസികൾ കടുത്ത ജാഗ്രത പാലിക്കണമെന്ന് യതീഷ് ചന്ദ്ര yatheesh chandra about kannur covid kannur covid yatheesh chandra latest യതീഷ് ചന്ദ്ര കണ്ണൂർ കണ്ണൂർ കൊവിഡ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8409954-thumbnail-3x2-yatheesh.jpg)
കാസർകോട് ജില്ലയിൽ രോഗ വ്യാപനം കൂടുതലായതിനാൽ തളിപ്പറമ്പ, പയ്യന്നൂർ എന്നിവിടങ്ങളിലുള്ളവർ കടുത്ത ജാഗ്രത പുലർത്തണം. ഓരോ നാട്ടിലും രോഗം പടരാതിരിക്കാൻ അതേ നാട്ടുകാർ തന്നെ മുൻകരുതലെടുക്കണമെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. കണ്ടെയ്‌ൻമെന്‍റ് സോണുകളിൽ ജോലിക്കെത്തുന്ന ബാങ്ക് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് അതത് ബാങ്കുകളുടെ ഉത്തരവാദിത്തമാണ്. സാമൂഹിക അകലം ഉറപ്പുവരുത്തണം. എത്ര പേർ ജോലിക്കെത്തണമെന്ന കാര്യം അവർ തന്നെ തീരുമാനിക്കണം. ആളുകൾ കൂടുതലായി എത്തുന്ന സ്ഥാപനങ്ങൾക്ക് പുറത്ത് സാമൂഹിക അകലം ഉറപ്പുവരുത്താനുള്ള വൃത്തങ്ങൾ വരയ്ക്കണം. അതിനുള്ള നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ബാങ്കുകൾക്കെതിരെയും കേസെടുക്കും.
കണ്ണൂരിൽ കർശനമായി നടപ്പാക്കിയ നിയന്ത്രണങ്ങളുടെ ഫലമാണ് സംസ്ഥാനത്ത് കൊവിഡ് പ്രതിരോധിക്കുന്നതിൽ മികച്ച നിലയിലെത്താൻ ജില്ലയെ സഹായിച്ചത്. കൊവിഡിനെ പരമാവധി നിയന്ത്രിക്കാനാണ് പൊലീസിന്‍റെ ശ്രമമെന്നും യതീഷ് ചന്ദ്ര പറഞ്ഞു. സമ്പർക്ക പട്ടിക നോക്കിയാണ് ഒരു പ്രദേശത്ത് സമ്പൂർണ അടച്ചിടൽ നടപ്പിലാക്കുന്നത്. പ്രാഥമിക സമ്പർക്കത്തിലുള്ള എല്ലാവരുടെയും സ്രവ പരിശോധനാ ഫലം നെഗറ്റീവായാൽ മാത്രമേ നിയന്ത്രണങ്ങൾ പിൻവലിക്കുകയുള്ളൂ. കൃത്യമായി സ്ഥിതിഗതികൾ വിലയിരുത്തിയാവും ഇത് നടപ്പിലാക്കുകയെന്നും അദ്ദേഹം പറഞ്ഞു.