കേരളം

kerala

ETV Bharat / state

ആർ.എസ്.എസ് നേതാവിന്‍റെ വീട്ടുപടിക്കൽ റീത്ത് - പുത്തൂർ ശാഖാ ശിക്ഷക്

പുത്തൂർ ശാഖാ ശിക്ഷക് കെ സായന്തിൻ്റെ വീട്ടുപടിക്കലാണ് റീത്ത് പ്രത്യക്ഷപ്പെട്ടത്

Wreath  RSS leader's house  വീടിനു മുന്നിൽ റീത്ത്  ആർ.എസ്.എസ് നേതാവ്  പുത്തൂർ ശാഖാ ശിക്ഷക്  കെ സായന്ത്
ആർ.എസ്.എസ് നേതാവിൻ്റെ വീട്ടുപടിക്കൽ റീത്ത്

By

Published : Mar 8, 2021, 3:04 AM IST

കണ്ണൂർ:പുത്തൂരിൽ ആർ.എസ്.എസ് നേതാവിന്‍റെ വീടിനു മുന്നിൽ റീത്ത്. പുത്തൂർ ശാഖാ ശിക്ഷക് കെ സായന്തിൻ്റെ വീട്ടുപടിക്കലാണ് റീത്ത് പ്രത്യക്ഷപ്പെട്ടത്. നീ കരുതി ഇരുന്നോ എന്ന ഭീക്ഷണി സന്ദേശവും റീത്തിൽ എഴുതിയിരുന്നു. ഞായറാഴ്‌ച രാവിലെയാണ് റീത്ത് കണ്ടത്.

സായന്തിൻ്റെ ജ്യേഷ്‌ഠൻ സായൂജ് ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. . ബി.ജെ.പി യുടെ വളർച്ച തടയുക എന്ന ലക്ഷ്യവുമായാണ് ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് സംഭവത്തിൽ പ്രതികരിച്ച ബി.ജെ.പി കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്‍റ് അഡ്വ.ഷിജിലാൽ പറഞ്ഞു.

ABOUT THE AUTHOR

...view details