കണ്ണൂർ: പാനൂരിനടുത്തുള്ള പൂക്കോത്തെ മത്സ്യക്കടയിൽ നിന്നും വാങ്ങിയ മത്സ്യത്തിൽ പുഴുക്കളെ കണ്ടെത്തി. എലങ്കോട് മീഞ്ചറയിൽ രവീന്ദ്രൻ വാങ്ങിയ മത്സ്യത്തിലാണ് പുഴുക്കളെ കണ്ടെത്തിയത്. മത്സ്യം പഴകിയ നിലയിലായിരുന്നു.
കണ്ണൂരിൽ കടയിൽ നിന്ന് വാങ്ങിയ മത്സ്യത്തിൽ പുഴുക്കളെ കണ്ടെത്തി - worms in fish in kannur
പാനൂരിനടുത്തുള്ള പൂക്കോത്തെ മത്സ്യക്കടയിൽ നിന്നും വാങ്ങിയ മത്സ്യത്തിലാണ് പുഴുവിനെ കണ്ടെത്തിയത്.
സാധാരണ മീൻ വാങ്ങിക്കുന്ന സ്ഥലം ആയിരുന്നതിനാൽ വാങ്ങുമ്പോൾ സംശയം ഒന്നും തോന്നിയിരുന്നില്ലെന്നും വീട്ടിലെത്തി പാചകത്തിനായി എടുത്തപ്പോഴാണ് വെളുത്ത നിറത്തിലുള്ള പുഴുക്കളെ കണ്ടെത്തിയതെന്ന് രവീന്ദ്രൻ പറയുന്നു. ഇതുസംബന്ധിച്ച് ആരോഗ്യ വിഭാഗത്തിനും പൊലീസിനും പരാതി നൽകിയിട്ടുണ്ടെന്ന് രവീന്ദ്രൻ വ്യക്തമാക്കി.
സംസ്ഥാനത്താകെ ഭക്ഷ്യ സുരക്ഷ വകുപ്പിന്‍റെ പരിശോധന നടക്കുന്നതിനിടയിലാണ് കണ്ണൂരിലെ മത്സ്യ മാർക്കറ്റുകളിൽ വലിയ അനാസ്ഥ. വൃത്തിഹീനമായ ചുറ്റുപാടിൽ പഴകിയ മത്സ്യങ്ങലാണ് ജില്ലയിലെ പല കടകളിലും വിൽക്കുന്നത്.