കേരളം

kerala

ETV Bharat / state

കണ്ണൂരിൽ ഗാർഹിക പീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കി - woman commits suicide

പയ്യന്നൂർ കോറോം സ്വദേശി സുനീഷ (26)യാണ് ഭർത്താവിൻ്റെ വീട്ടിൽ തൂങ്ങി മരിച്ചത്. ഗാർഹിക പീഡനം സംബന്ധിച്ച് സുനീഷ ഒരാഴ്ച മുമ്പ് പയ്യന്നൂർ പൊലീസിൽ പരാതി നൽകിയിരുന്നു.

ഗാർഹിക പീഡനം  യുവതി ജീവനൊടുക്കി  പയ്യന്നൂർ കോറോം സ്വദേശി സുനീഷ  കണ്ണൂരിൽ ഗാർഹിക പീഡനം  woman commits suicide  domestic violence
കണ്ണൂരിൽ ഗാർഹിക പീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കി

By

Published : Aug 31, 2021, 5:43 PM IST

Updated : Aug 31, 2021, 10:37 PM IST

കണ്ണൂർ: ഗാർഹിക പീഡനത്തിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്‌തു. പയ്യന്നൂർ കോറോം സ്വദേശി സുനീഷ (26)യാണ് ഭർത്താവിൻ്റെ വീട്ടിൽ തൂങ്ങി മരിച്ചത്. ഓഗസ്റ്റ് 29ന് വൈകിട്ടാണ് ഭർത്താവ് വിജീഷിന്‍റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ സുനീഷയെ കണ്ടെത്തിയത്.

Also Read:യുപിയിൽ 70കാരിക്കും 98കാരിക്കും പീഡനം; പ്രതികൾ അറസ്റ്റിൽ

ഗാർഹിക പീഡനം സംബന്ധിച്ച് സുനീഷ ഒരാഴ്ച മുമ്പ് പയ്യന്നൂർ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ സംഭവത്തിൽ കേസെടുക്കാതിരുന്ന പൊലീസ് ഇരു കുടുംബങ്ങലെയും വിളിച്ച് കേസ് ഒത്തുതീർപ്പാക്കുകയായിരുന്നു.

സുനീഷ ഭർത്താവ് വിജീഷുമായി സംസാരിച്ചതിന്‍റെ ഓഡിയോ ക്ലിപ്പ്

സുനീഷ ഭർത്താവിൽ നിന്നും നിരന്തരം മർദ്ദനം നേരിട്ടിരുന്നു എന്ന് വ്യക്തമാകുന്ന ഓഡിയോ ക്ലിപ്പ് പുറത്തു വന്നിട്ടുണ്ട്. ഭർത്താവിൻ്റെ മാതാപിതാക്കളും മർദ്ദിക്കാറുണ്ടായിരുന്നെന്ന് ഓഡിയോ ക്ലിപ്പിൽ സുനീഷ പറയുന്നുണ്ട്.

സുനീഷ സഹോദനോട് സംസാരിച്ചതിന്‍റെ ഓഡിയോ ക്ലിപ്പ്

തന്നെ കൂട്ടികൊണ്ടു പോയില്ലെങ്കിൽ ജീവനോടെ ഉണ്ടാകില്ലെന്ന് സുനീഷ സഹോദനോട് പറയുന്ന ഓഡിയോയും പുറത്തു വന്നു. ഒന്നരവർഷം മുമ്പായിരുന്നു സുനീഷയുടെയും വിജീഷിന്‍റേയും വിവാഹം. പ്രണയ വിവാഹമായിരുന്നു ഇവരുടേത്.

Last Updated : Aug 31, 2021, 10:37 PM IST

ABOUT THE AUTHOR

...view details