കണ്ണൂർ: തളിപ്പറമ്പ് പറശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ കുട്ടികളുടെ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍. പാനൂര്‍ മേലെ ചമ്പാട് വാടക വീട്ടില്‍ താമസിക്കുന്ന ഷംന ബിജു ആണ് അറസ്റ്റിലായത്. ചാലക്കുടി സ്വദേശികളുടെ കുട്ടിയുടെ കാല്‍ വളയാണ് ആദ്യം നഷ്ടപ്പെട്ടത്. പിന്നീട് കോഴിക്കോട് നിന്നെത്തിയ കുട്ടിയുടെ വളകളും നഷ്ടപ്പെട്ടു.
ക്ഷേത്രത്തിലെത്തുന്ന കുട്ടികളുടെ ആഭരണങ്ങൾ മോഷ്ടിക്കുന്ന യുവതി അറസ്റ്റിൽ - മോഷണം
പരാതിയുടെ അടിസ്ഥാനത്തില്‍ തളിപ്പറമ്പ് പൊലിസ് സ്ഥലത്തെത്തി സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷണ ദൃശ്യങ്ങള്‍ ലഭിച്ചത്.

ക്ഷേത്രത്തിലെത്തുന്ന കുട്ടികളുടെ ആഭരണങ്ങൾ മേഷ്ടിക്കുന്ന യുവതി അറസ്റ്റിൽ
പരാതിയുടെ അടിസ്ഥാനത്തില്‍ തളിപ്പറമ്പ് പൊലിസ് സ്ഥലത്തെത്തി സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ മോഷണ ദൃശ്യങ്ങള്‍ ലഭിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ക്ഷേത്ര പരിസരത്ത് നിന്ന് തന്നെയാണ് യുവതി പിടിയിലായത്. സി.ഐ സത്യനാഥന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. കോടതിയില്‍ ഹാജരാക്കിയ ഷംനയെ റിമാന്‍ഡ് ചെയ്തു.