കേരളം

kerala

ETV Bharat / state

ആറളത്ത് ഈറ്റവെട്ടാനിറങ്ങിയ കര്‍ഷകനെ കാട്ടാന ചവിട്ടിക്കൊന്നു - കര്‍ഷകനെ കാട്ടാന ചവിട്ടിക്കൊന്നു

ആറളം ഫാമിലെ സെക്യൂരിറ്റി ജീവനക്കാരന്‍ സതീഷ് നാരായണന്‍റെ വാഹനം കഴിഞ്ഞ ദിവസം രാത്രി കാട്ടാന തകര്‍ത്തിരുന്നു.

wild elephant trampled farmer in Aralam  wild elephant attack in kannur  കര്‍ഷകനെ കാട്ടാന ചവിട്ടിക്കൊന്നു  ആറളം കാട്ടാന ആക്രമണത്തിൽ കർഷകൻ മരിച്ചു
ആറളത്ത് ഈറ്റവെട്ടാനിറങ്ങിയ കര്‍ഷകനെ കാട്ടാന ചവിട്ടിക്കൊന്നു

By

Published : Jul 14, 2022, 1:59 PM IST

Updated : Jul 14, 2022, 2:19 PM IST

കണ്ണൂര്‍:ആറളത്ത് ഈറ്റവെട്ടാനിറങ്ങിയ കർഷകനെ കാട്ടാന ചവിട്ടിക്കൊന്നു. ആറളം ഫാം ഏഴാം ബ്ലോക്കിലെ ദാമു ആണ് (45) ആനയുടെ ആക്രമണത്തിൽ മരിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥർ ആനയെ തുരത്താൻ ശ്രമിക്കുകയാണ്.

കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച ദാമു

കണ്ണൂരിലെ മലയോര മേഖലയിൽ കാട്ടാന ശല്യം രൂക്ഷമായി തുടരുകയാണ്. ആറളം പാലപ്പുഴയിൽ ബുധനാഴ്‌ച രാത്രി കാട്ടാന സ്‌കൂട്ടർ തകർത്തിരുന്നു. ആറളം ഫാമിലെ സെക്യൂരിറ്റി ജീവനക്കാരന്‍ സതീഷ് നാരായണന്‍റെ വാഹനമാണ് കാട്ടാന തകര്‍ത്തത്. ആനയുടെ മുമ്പില്‍പ്പെട്ട സതീഷ് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

ആറളത്ത് ഈറ്റവെട്ടാനിറങ്ങിയ കര്‍ഷകനെ കാട്ടാന ചവിട്ടിക്കൊന്നു

പയ്യാവൂർ പഞ്ചായത്തിലെ ജനവാസ മേഖലയിൽ പുലർച്ചെ വരെ നിലയുറപ്പിച്ച കാട്ടാനക്കൂട്ടം പ്രദേശത്തെ വാഴയുൾപ്പടെ നിരവധി കൃഷികൾ നശിപ്പിച്ചു.

Also Read: പുഴ നീന്തിക്കടന്നെത്തിയ കൊമ്പനെ തുരത്തി; കാട്ടിലേക്ക് കയറ്റിവിട്ടത് മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ

Last Updated : Jul 14, 2022, 2:19 PM IST

ABOUT THE AUTHOR

...view details