കണ്ണൂർ:കണ്ണൂർ ആറളത്ത് കാട്ടാനകൾ ഓടിച്ചതോടെ മരത്തിൽ അഭയം തേടി നാട്ടുകാരും വനപാലകരും. ഞായറാഴ്‌ച (11/9/2022) രാവിലെ ആറുമണിയോടെ കാട്ടിൽനിന്ന് ആറളം ജനവാസകേന്ദ്രങ്ങളിൽ എത്തിയ രണ്ട് ആനകൾ ഒരു ദിവസം മുഴുവൻ പ്രദേശത്തെ ഭീതിയിൽ ആഴ്ത്തുകയായിരുന്നു. രാവിലെ പുഴയിൽ കുളിക്കാനിറങ്ങിയ പ്രദേശവാസിയായ ബാബുവാണ് ആനയെ കണ്ടത്.
കണ്ണൂർ ആറളത്ത് കാട്ടാനകളുടെ പരാക്രമം; പ്രാണരക്ഷാർഥം മരത്തിൽ കയറി വനപാലകരും നാട്ടുകാരും
ഞായറാഴ്‌ച (11/9/2022) രാവിലെ കണ്ണൂർ ആറളത്ത് എത്തിയ രണ്ട് കാട്ടാനകൾ പ്രദേശത്തെ മുഴുവൻ ഭീതിയിലാഴ്‌ത്തി. തുരത്തുന്നതിനിടയിൽ ആനയുടെ പ്രത്യാക്രമണത്തിൽ മരത്തിൽ കയറിയ വനപാലകരുടെയും നാട്ടുകാരുടെയും ദൃശ്യങ്ങളാണ് പുറത്തു വന്നത്.
കണ്ണൂർ ആറളത്ത് കാട്ടാനകളുടെ പരാക്രമം; പ്രാണരക്ഷാർഥം മരത്തിൽ കയറി വനപാലകരും നാട്ടുകാരും: ദൃശ്യങ്ങൾ പുറത്ത്
തുടർന്ന് വനപാലകരെ വിവരം അറിയിക്കുകയായിരുന്നു. വനപാലകരും നാട്ടുകാരും ചേർന്ന് ഒരു ദിവസം നീണ്ട പരിശ്രമത്തിനൊടുവിലാണ് ആനകളെ കാട്ടിലേക്ക് അയച്ചത്. ആനയുടെ പരാക്രമണത്തെ തുടർന്ന് സ്വയരക്ഷക്കായി മരത്തിൽ കയറിയ വനപാലകരുടെയും നാട്ടുകാരുടെയുെം ദൃശ്യങ്ങൾ പ്രചരിച്ചു.