ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണം - Wild elephant attack
ഇലക്ട്രിക് ഫെൻസിങ്ങിന്‍റെ മുകളിലേക്ക് വലിയ തെങ്ങ് മറിച്ചിട്ട ശേഷമാണ് ആനക്കൂട്ടം ഉള്ളിൽ പ്രവേശിപ്പിച്ചത്.
ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണം
കണ്ണൂർ:ആറളം ഫാമിൽ വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി. വൈദ്യുതി വേലികൾ തകർത്താണ് ആനക്കൂട്ടം ഫാമിനകത്ത് കടന്ന് കാർഷിക വിളകൾ നശിപ്പിച്ചത്. ഏറെ നാളുകൾക്കു ശേഷമാണ് ആനകൂട്ടം ഫാമിലെ നഴ്സറി ആക്രമിക്കുന്നത്. ഇലക്ട്രിക് ഫെൻസിങിന്‍റെ മുകളിലേക്ക് വലിയ തെങ്ങ് മറിച്ചിട്ട ശേഷമാണ് ആനക്കൂട്ടം ഉള്ളിൽ പ്രവേശിപ്പിച്ചത്. മുളപ്പിക്കുന്നതിന് വേണ്ടി നട്ട ഇരുന്നൂറോളം തെങ്ങിൻ തൈകളും കാട്ടാനകൾ നശിപ്പിച്ചു. ഇതോടെ ഫാം പഴയ പ്രതാപത്തിലേക്ക് ഉയർത്താനുള്ള അധികൃതരുടെ ശ്രമമാണ് വിഫലമായത്.
Last Updated : Oct 23, 2020, 4:19 PM IST