കേരളം

kerala

ETV Bharat / state

കണ്ണൂർ ആറളം നിവാസികളുടെ ഉറക്കം കളഞ്ഞ് കാട്ടാനക്കൂട്ടത്തിന്‍റെ സ്വര്യ വിഹാരം - ആറളം ഫാം

ആറളം ഫാമിൽ തമ്പടിച്ച കാട്ടാനക്കൂട്ടമാണ് രണ്ടാം ബ്ലോക്കിൽ നിന്നും കക്കുവ പുഴകടന്ന് കൊക്കോട് മേഖലയിൽ എത്തുന്നത്.

കാട്ടാനക്കൂട്ടം

By

Published : May 21, 2019, 11:14 PM IST

Updated : May 22, 2019, 12:00 AM IST

കണ്ണൂർ:ആറളം കൊക്കോട് നിവാസികൾക്ക് സ്ഥിരം ശല്യക്കാരായി കാട്ടാനക്കൂട്ടം. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ കാട്ടാനക്കൂട്ടം ഈ മേഖലയിൽ എത്തുന്നത് പതിവായിരിക്കുകയാണ്. ആറളം ഫാമിൽ തമ്പടിച്ച കാട്ടാനക്കൂട്ടമാണ് രണ്ടാം ബ്ലോക്കിൽ നിന്നും കക്കുവ പുഴകടന്ന് കൊക്കോട് മേഖലയിൽ എത്തുന്നത് . മേഖലയിലെ നിരവധി പേരുടെ കാർഷിക വിളകൾ കാട്ടാനക്കൂട്ടം നശിപ്പിക്കുന്നതും പതിവാണ്. കഴിഞ്ഞദിവസം പുലർച്ചെ ഇറങ്ങിയ കാട്ടാനക്കൂട്ടം കൊക്കോടുള്ള പീടികക്കൽ ഏലിയാമ്മയുടെ വീട്ടുമുറ്റം വരെയെത്തിയിരുന്നു. പരിസരത്തെ വാഴകളും തെങ്ങുകളും ആനക്കൂട്ടം നശിപ്പിച്ചു. ഭീതിയോടെയാണ് മേഖലയിൽ കഴിയുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. ഫാമിനകത്ത് തമ്പടിച്ച കാട്ടാനക്കൂട്ടത്തെ തുരത്താൻ വനംവകുപ്പ് പഠിച്ചപണി പതിനെട്ട് നോക്കിയിട്ടും കഴിയാത്ത സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നത് .എന്നിരുന്നാലും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ബന്ധപ്പെട്ടവർ തയ്യാറാവേണ്ടതുണ്ട്.

ആറളം കൊക്കോട് നിവാസികൾക്ക് സ്ഥിരം ശല്യക്കാരായി കാട്ടാനക്കൂട്ടം
Last Updated : May 22, 2019, 12:00 AM IST

ABOUT THE AUTHOR

...view details