കേരളം

kerala

ETV Bharat / state

ചുഴലിക്കാറ്റ്; കണ്ണൂരിൽ വ്യാപക നാശനഷ്ടം - വ്യാപക നാശനഷ്ടം

അമ്പതോളം വീടുകൾക്ക് നാശനഷ്ടങ്ങള്‍ ഉണ്ടായി.

ചുഴലിക്കാറ്റ് ; കണ്ണൂരിൽ വ്യാപക നാശനഷ്ടം

By

Published : Aug 3, 2019, 4:35 PM IST

കണ്ണൂർ: മയ്യിൽ കരിങ്കൽക്കുഴിയിൽ രാത്രിയുണ്ടായ ചുഴലിക്കാറ്റില്‍ വന്‍ നാശനഷ്ടം. പ്രദേശത്തുള്ള ഒരു വീട് പൂർണ്ണമായും തകര്‍ന്നു. അമ്പതോളം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. റോഡിലേക്ക് മരം കടപുഴകി വീണതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. പുലർച്ചെ നാലേകാലോടെ വീശിയടിച്ച കാറ്റിൽ മയ്യിൽ പഞ്ചായത്തിലെ അരിമ്പ്ര - പറശിനിക്കടവ് ഭാഗത്താണ് കൂടുതല്‍ നാശനഷ്ടം ഉണ്ടായത്. മാവും പ്ലാവും കശുമാവുമടക്കം നിരവധി മരങ്ങളാണ് കാറ്റിൽ കടപുഴകിയത്. ഫയർ ഫോഴ്സും നാട്ടുകാരും ചേർന്നാണ് മരങ്ങൾ മുറിച്ചു മാറ്റിയത്. കണ്ണൂർ ജില്ലാ കലക്ടർ ടി വി സുഭാഷ് സ്ഥലം സന്ദർശിച്ചു. പാനൂരിന്‍റെ കിഴക്കൻ മേഖലകളിലും രാത്രി ശക്തമായ കാറ്റടിച്ചിരുന്നു.

ചുഴലിക്കാറ്റ് ; കണ്ണൂരിൽ വ്യാപക നാശനഷ്ടം

ABOUT THE AUTHOR

...view details