കണ്ണൂർ: റോഡിന്‍റെ മോശം അവസ്ഥയില്‍ കാളവണ്ടി ഓടിച്ച് പ്രതിഷേധം. ശ്രീകണ്ഠാപുരത്തെ വളക്കൈ കൊയ്യം റോഡിനോട് കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ചാണ് വ്യത്യസ്ത സമരം.
റോഡ് നന്നാക്കിയില്ല; കാളവണ്ടി ഓടിച്ച് പ്രതിഷേധം - latest news updates
ശ്രീകണ്ഠാപുരം വളക്കൈ - കൊയ്യം റോഡിനോട് കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് നാട്ടിലും ഗൾഫിലുമുള്ള യുവാക്കൾ ചേർന്നാണ് ഉണ്ടാക്കിയ വാട്സാപ്പ് ഗ്രൂപ്പാണ് കാളവണ്ടി സമരം നടത്തിയത്.
![റോഡ് നന്നാക്കിയില്ല; കാളവണ്ടി ഓടിച്ച് പ്രതിഷേധം കാളവണ്ടി സമരം നടത്തി വാട്സാപ്പ് കൂട്ടായിമ വാട്സാപ്പ് കൂട്ടായിമ Whatsapp group protest regarding road repair കണ്ണൂർ വാർത്തകൾ കണ്ണൂർ ന്യൂസ് latest news updates from kannur latest news updates latest local news updates](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5182114-164-5182114-1574767700264.jpg)
നാട്ടിലും ഗൾഫിലുമുള്ള യുവാക്കൾ ചേർന്ന് ഉണ്ടാക്കിയ ഓഫ്റോഡ് വാട്‌സ് ആപ്പ് ഗ്രൂപ്പാണ് കാളവണ്ടി സമരം നടത്തിയത്. കണ്ണൂർ വിമാനത്താവളത്തിലേക്ക് എളുപ്പത്തിലെത്താൻ സാധിക്കുന്ന റോഡ് വീതി കൂട്ടി മെക്കാഡം ടാറിങ് നടത്തണമെന്നാണ് ഇവരുടെ ആവശ്യം. വീതി കുറഞ്ഞ കൊയ്യം റോഡ് പലയിടത്തും തകർന്ന് ഗതാഗതം ദുഷ്‌കരമായിട്ട് വർഷങ്ങൾ കഴിഞ്ഞു. വളക്കൈ മുതൽ കൊയ്യം വരെയുള്ള നാലര കിലോമീറ്റർ റോഡ് നവീകരിക്കാനായി കഴിഞ്ഞ യു.ഡി.എഫ് സർക്കാർ അഞ്ച് കോടി രൂപ അനുവദിച്ച് പ്രഖ്യാപനം നടത്തിയിരുന്നു. എന്നാൽ തുടർ നടപടികളുണ്ടായില്ല.
കൊയ്യം- ചെക്കിക്കടവ് പാലം തുറന്നതോടെ തളിപ്പറമ്പിൽ നിന്നും വളക്കൈ - കൊയ്യം വരെ പോകുന്ന ബസുകൾ മയ്യിൽ വരെയും കണ്ണൂർ - മയ്യിൽ ബസുകൾ ചെക്കിക്കടവ് പാലം വഴി വളക്കൈ വരെയും സർവീസ് നീട്ടുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ റോഡിന്റെ ശോച്യാവസ്ഥമൂലം തളിപ്പറമ്പിൽ നിന്ന് ഒരു ബസ് മാത്രമാണ് സർവീസ് തുടങ്ങിയത്. റോഡ് വികസനം വൈകുന്നതിനാൽ സർവ്വീസ് നീട്ടാൻ മറ്റ് ബസ് ഉടമകൾ തയ്യാറായതുമില്ല. റോഡ് നവീകരണത്തിനായി 11 കോടിയുടെ എസ്റ്റിമേറ്റ് നബാർഡിന് സമർപ്പിച്ചിട്ടുണ്ടെന്ന് പറയുന്നുണ്ടെങ്കിലും പ്രവൃത്തി തുടങ്ങുന്നതുവരെ പ്രതിഷേധവുമായി മുന്നോട്ടുപോകാനാണ് വാട്സ് ആപ്പ് കൂട്ടായ്മയുടെ തീരുമാനം.