പാലിശ്ശേരി പൊലീസ് ക്വാര്‍ട്ടേഴ്സിന് സമീപത്തെ കിണര്‍ ഇടിഞ്ഞു
ഏതാണ്ട് മുക്കാൽ ഭാഗം കിണർ മണ്ണിലമർന്നു. കിണർ ഇടിഞ്ഞതിനെ തുടർന്ന് പൊലീസ് ഓഫീസർമാരുടെ ക്വാർട്ടേഴ്സിലേക്കുള്ള ശുദ്ധജല വിതരണം തടസപ്പെട്ടു.
പാലിശ്ശേരി പൊലീസ് ക്വാര്‍ട്ടേഴ്സിന് സമീപത്തെ കിണര്‍ ഇടിഞ്ഞു
കണ്ണൂര്‍:പാലിശ്ശേരി അസിസ്റ്റന്‍റ് കമ്മീഷണർ ഓഫീസിന് സമീപത്തെ കിണർ ഇടിഞ്ഞ് താഴ്ന്നു. ഇന്നലെ സന്ധ്യയോടെയുള്ള മഴയിലാണ് കരയിടിഞ്ഞ് മണലും മണ്ണും കിണറിലേക്ക് വീണത്. ഏതാണ്ട് മുക്കാൽ ഭാഗം കിണർ മണ്ണിലമർന്നു. കിണർ ഇടിഞ്ഞതിനെ തുടർന്ന് പൊലീസ് ഓഫീസർമാരുടെ ക്വാർട്ടേഴ്സിലേക്കുള്ള ശുദ്ധജല വിതരണം തടസപ്പെട്ടു. രണ്ട് മാസം മുൻപും കിണര്‍ ഇടിഞ്ഞിരുന്നു. സ്ഥലം സന്ദര്‍ശിച്ച പിഡബ്ലുഡി ഉദ്യോഗ്സ്ഥര്‍ കിണര്‍ മൂടാനാണ് നിര്‍ദ്ദേശിച്ചിരുന്നത്.