കേരളം

kerala

'കെ വി തോമസ് വഴിയാധാരമാകില്ല' ; രാജിവച്ച് വന്നാലും സ്വീകരിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍

By

Published : Apr 7, 2022, 3:54 PM IST

രാജിവച്ച് വന്നാൽ സ്വീകരിക്കാന്‍ തടസമില്ല,സി.പി.എമ്മിലേക്ക് നേരത്തെയും പല കോൺഗ്രസ് നേതാക്കളും വന്നിട്ടുണ്ടെന്നും കോടിയേരി

23rd CPIM Party Congress  KV Thomas on CPIM Party Congress  Kodiyeri Balakrishnan on KV Thomas  Congress and KV Thomas  കെ.വി തോമസും കോണ്‍ഗ്രസ് പാര്‍ട്ടിയും  കെ.വി തോമസിന്‍റെ തീരുമാനം സ്വാഗതാർഹം  23ാം പാര്‍ട്ടി കോണ്‍ഗ്രസ് വാര്‍ത്ത  സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാര്‍  കെവി തോമസ് സിപിഎം
കെ.വി തോമസ് രാജിവച്ച് വന്നാലും സ്വീകരിക്കും: കോടിയേരി

കണ്ണൂർ :സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ സെമിനാറില്‍ പങ്കെടുക്കാനുള്ളകെ.വി തോമസിന്‍റെ തീരുമാനം സ്വാഗതാർഹമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അദ്ദേഹം വരുമെന്ന് നേരത്തെ അറിയിച്ചിരുന്നു. രാജിവച്ച് വന്നാൽ സ്വീകരിക്കുന്നതിൽ തടസമൊന്നുമില്ല. സി.പി.എമ്മുമായി സഹകരിക്കാൻ തയ്യാറായി നേരത്തെയും പല കോൺഗ്രസ് നേതാക്കളും വന്നിട്ടുണ്ട്. അവരെന്നും വഴിയാധാരമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കണ്ണൂരിലായതുകൊണ്ട് പങ്കെടുക്കരുതെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നതിൽ അർഥമില്ല. എറണാകുളത്ത് സംസ്ഥാന സമ്മേളനത്തിൻ്റെ സെമിനാറിലേക്ക് രമേശ് ചെന്നിത്തലയെ ക്ഷണിച്ചിരുന്നു. ചെന്നിത്തല അന്ന് വന്നില്ല. കോൺഗ്രസുമായി ഒരു വിശാല സഖ്യം സി.പി.എം ആലോചിക്കുന്നില്ലെന്നും കോടിയേരി പറഞ്ഞു.

കെ.വി തോമസ് രാജിവച്ച് വന്നാലും സ്വീകരിക്കും: കോടിയേരി

Also Read: കോൺഗ്രസുമായി ഒരു ബന്ധവും വേണ്ട, യെച്ചൂരിയുടെ നിർദേശം തള്ളി കേരള ഘടകം

കെ.വി തോമസിന് സീറ്റ് ഒഴിച്ചിട്ടിട്ടുണ്ടെന്നത് വ്യാഖ്യാനങ്ങൾ മാത്രമാണ്. സെമിനാറിൽ ആരെ പങ്കെടുപ്പിക്കണം എന്ന് സി. പി.എമ്മാണ് തീരുമാനിക്കുന്നത്. തോമസിന് വ്യത്യസ്ത അഭിപ്രായങ്ങൾ പറയാൻ അവസരമുണ്ട്. കെ.വി.തോമസിൻ്റെ പ്രഖ്യാപനം വിലക്കുകൾ ലംഘിക്കുന്നതിൻ്റെ തെളിവാണെന്നും കോടിയേരി പറഞ്ഞു.

ABOUT THE AUTHOR

...view details