കണ്ണൂർ :ന്യൂമാഹി കുറിച്ചി പുന്നോലില്‍ ആയുധങ്ങള്‍ കണ്ടെത്തി. ശുചീകരണം നടക്കുന്നതിനിടെയാണ് വടിവാളുകള്‍ കണ്ടെടുത്തത്. മാപ്പിള എൽപി സ്കൂളിന് സമീപത്തെ കലുങ്കിനടിയിൽ ചാക്കിൽ കെട്ടിയ നിലയിലായിരുന്നു വടിവാളുകള്‍. പഞ്ചായത്ത് അംഗം ശഹദിയ മധുരിമയുടെ നേതൃത്വത്തിൽ മഴക്കാലപൂർവ ശുചീകരണം നടക്കുകയായിരുന്നു. കലുങ്കിനടിയിലെ കുറ്റിക്കാട് വെട്ടുമ്പോഴാണ് ചാക്കുകെട്ട് ശ്രദ്ധയിൽപ്പെട്ടത്.
കണ്ണൂര്‍ പുന്നോലില്‍ സ്‌കൂളിന് സമീപത്ത് ആയുധങ്ങൾ കണ്ടെത്തി - ആയുധങ്ങൾ കണ്ടെത്തി
ശുചീകരണം നടക്കുന്നതിനിടെയാണ് സ്കൂളിന് സമീപത്തെ കലുങ്കിനിടയിൽ ചാക്കിൽ കെട്ടിയ നിലയിൽ അഞ്ച് വടിവാളുകൾ കണ്ടെത്തിയത്.
പുന്നോൽ മാപ്പിള എൽപി സ്‌കൂളിന് സമീപത്ത് നിന്നും ആയുധങ്ങൾ കണ്ടെത്തി
ALSO READ:സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് മരണ നിരക്ക്
ന്യൂമാഹി സർക്കിൾ ഇൻസ്പെക്ടർ ഇ.ആർ. ബൈജു, എസ്ഐമാരായ എം.കിഷോർ ബാബു, ആർ.അജിത്ത് കുമാർ, വി.കെ.റസാഖ്, സിപിഒമാരായ വിജിത്ത്, എ.കെ.രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി തിരച്ചില്‍ നടത്തി. ആയുധങ്ങൾ ന്യൂമാഹി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. കണ്ണൂരിൽ നിന്നുള്ള ബോംബ് സ്ക്വാഡും ഇവിടെ പരിശോധന നടത്തി.
Last Updated : May 24, 2021, 9:34 PM IST