പയ്യന്നൂർ: കെട്ടിട നിർമാണ നിയമത്തെ കാറ്റിൽ പറത്തിക്കൊണ്ട് വാട്ടർ അതോറിറ്റി അനധികൃതമായി നിർമാണ പ്രവർത്തികൾ നടത്തുന്നതായി ആരോപണം. പയ്യന്നൂരിലെ കോർട്ട് റോഡിൽ കോടതിക്ക് സമീപമാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്. വാട്ടർ അതോറിറ്റിയുടെ സ്ഥലത്ത് പഴയ വാട്ടർ ടാങ്ക് പൊളിച്ച് പുതുക്കി നിര്‍മിക്കുമ്പോള്‍ റോഡിലേക്ക് മതിൽ കെട്ടി ഉയർത്തുന്നതായാണ് ആരോപണം.
വാട്ടർ അതോറിറ്റിയുടെ അനധികൃത മതില്‍ നിര്‍മാണം ; ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത് - ആരോപണവുമായി കോണ്‍ഗ്രസ്
വാട്ടർ അതോറിറ്റിയുടെ സ്ഥലത്ത് പഴയ വാട്ടർ ടാങ്ക് പൊളിച്ച് പുതുക്കി നിര്‍മിക്കുമ്പോള്‍ റോഡിലേക്ക് മതിൽ കെട്ടി ഉയർത്തുന്നതായാണ് ആരോപണം
ഒരു കെട്ടിടമോ, മതിലോ പൊളിച്ച് പുതുക്കി പണിയുമ്പോൾ നിശ്ചിത സ്ഥലം വിട്ടു കൊണ്ട് വേണം പുതിയ നിർമാണ പ്രവർത്തനങ്ങൾ നടത്തേണ്ടത് എന്ന് നിയമം നിലനില്‍ക്കെയാണ് വാട്ടർ അതോറിറ്റിയുടെ നീക്കമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. സംഭവത്തില്‍ മണ്ഡലം കോൺഗ്രസ് നേതാക്കളായ സി. അനിൽ കുമാർ, എം.ഇ ദാമോദരൻ നമ്പൂതിരി, നാൽപാടി ഭാസ്‌കരൻ, കുറുന്തിൽ പത്മകുമാർ, വി.വി നാരായണൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. തുടര്‍ന്ന് വാട്ടർ അതോറിറ്റി മതിലിന്‍റെ നിർമാണം താത്‌കാലികമായി നിർത്തിവച്ചു.
എങ്കിലും മതില്‍ നിര്‍മാണത്തിനായി പാകിയ കല്ല് എടുത്ത് മാറ്റാൻ അധികൃതർ തയ്യാറായിട്ടില്ലെന്നും ഇത് മൂലം പ്രദേശത്ത് ഗതാഗത കുരുക്ക് രൂക്ഷമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. അധികൃതർ നടപടികൾ സ്വീകരിച്ചിട്ടില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് മണ്ഡലം ജനറൽ സെക്രട്ടറി സി. അനിൽ കുമാർ പറഞ്ഞു.