കണ്ണൂര്‍ : പുന്നപ്രയുടെ, സര്‍വോപരി കേരളത്തിന്‍റെ വിപ്ലവ നായകന്‍ വിഎസ് അച്യുതാനന്ദന്‍ 100-ാം പിറന്നാള്‍ ആഘോഷിക്കുന്ന വേളയില്‍ ആശംസകള്‍ നേരുകയാണ് അദ്ദേഹത്തിന്‍റെ മുന്‍ പ്രസ് സെക്രട്ടറി കെ ബാലകൃഷ്‌ണന്‍ (VS Achuthanandan 100th Birthday). കേരളത്തിന്‍റെ മണ്ണും പരിസ്ഥിതിയും സംരക്ഷിക്കാൻ ത്യാഗം ചെയ്‌ത രാഷ്ട്രീയ നേതാവാണ് വിഎസ് അച്യുതാനന്ദൻ എന്ന് കെ ബാലകൃഷ്‌ണൻ പറഞ്ഞു (ex press secretary K Balakrishnan about VS). വിഎസ് ജീവിതത്തിൽ കൊണ്ട് നടക്കുന്ന ചിട്ട തന്നെ ആണ് നൂറാം വയസിലും അദ്ദേഹത്തിന്‍റെ ആരോഗ്യത്തിന് കരുത്ത് പകരുന്നത്.
കേരളത്തെ സംരക്ഷിക്കുന്നതിലും ഈ ചിട്ട മനസിൽ കൊണ്ട് നടന്ന ആളാണ് വിഎസ് അച്യുതാനന്ദൻ. നെൽവയലുകളും തണ്ണീർ തടങ്ങളും നികത്തുന്നതിനെതിരെ 2002ൽ വിഎസിന്‍റെ നേതൃത്വത്തിൽ നടത്തിയ ഐതിഹാസിക സമരം മാത്രം മതി അദ്ദേഹത്തിന്‍റെ പോരാട്ടങ്ങളുടെ ചിത്രം കാണാൻ എന്ന് ബാലകൃഷ്‌ണൻ പറയുന്നു. ഏഴ് വർഷം വിഎസ് അച്യുതാനന്ദന്‍റെ പ്രസ് സെക്രട്ടറി ആയിരുന്നു കെ ബാലകൃഷ്‌ണൻ (VS Achuthanandan ex press secretary K Balakrishnan). ശാസ്ത്ര പരിസ്ഥിതി വിഷയങ്ങളിൽ ബന്ധമുള്ള ആളുകളുമായുള്ള അദ്ദേഹത്തിന്‍റെ ഇടപെടൽ വളരെ വലുതായിരുന്നു.
ശാസ്ത്ര വിഷയങ്ങളും പരിസ്ഥിതി വിഷയങ്ങളും അഗാധമായി പഠിക്കുന്ന ഒരാളാണ് വിഎസ്. അത്തരം പഠനങ്ങൾ കേരളത്തിന്‍റെ നല്ല ഭാവിക്കായി വിഎസ് ഉപയോഗിച്ചതായും ബാലകൃഷ്‌ണൻ പറയുന്നു. നെൽപ്പാടങ്ങളും തണ്ണീർത്തടങ്ങളും നികത്തുന്നതിനെതിരെയുള്ള 2008ലെ അതിശക്തമായ നിയമത്തിന് ആധാരം ആകുന്നതും വിഎസിന്‍റെ ഇത്തരം പഠനങ്ങൾ ആണ് (VS Achuthanandan political career).