കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎം വോട്ട് കച്ചവടം നടത്തിയത് പിടിക്കപ്പെട്ടപ്പോള്‍ അതിന്‍റെ നാണക്കേട് മറയ്‌ക്കാനാണ് സിപിഎം ജില്ലാ സെക്രട്ടറി നുണപ്രചാരണം നടത്തുന്നതെന്ന് ഡിസിസി പ്രസിഡന്‍റ് സതീശന്‍ പാച്ചേനി. തെരഞ്ഞെടുപ്പില്‍ സിപിഎം, ബിജെപിയും എസ്‌ഡിപിഐയുമായും വോട്ട് കച്ചവടം നടത്തിയെന്നായിരുന്നു ആരോപണം.
വോട്ട് കച്ചവടം പിടിക്കപ്പെട്ടപ്പോള്‍ സിപിഎം നുണപ്രചാരണം നടത്തുന്നെന്ന് കോണ്‍ഗ്രസ് - local body election news
കണ്ണൂരിലെ പല പഞ്ചായത്തുകളിലും നഗരസഭകളിലും കോർപ്പറേഷനിലും വോട്ടുകച്ചവടം നടന്ന സ്ഥലങ്ങളിലെ എൽഡിഎഫിന് ലഭ്യമായ വോട്ടുകളുടെ കണക്ക് പരിശോധിക്കണമെന്ന് സതീശന്‍ പാച്ചേനി
വോട്ട്‌കച്ചവടം പിടിക്കപ്പെട്ടപ്പോള്‍ സിപിഎം നുണപ്രചാരണം നടത്തുന്നെന്ന് ആരോപണം
പരസ്യമായ വോട്ട് കച്ചവടത്തിന്‍റെ വാര്‍ത്തകളും യഥാര്‍ഥ വാസ്തുതകളും പുറത്തുവന്നപ്പോള്‍ പുതിയ ആക്ഷേപം ഉന്നയിച്ച് സിപിഎം രംഗത്ത് വന്നിരിക്കുകയാണെന്നും സതീശന്‍ പാച്ചേനി ആരോപിച്ചു. ജില്ലയിലെ പല പഞ്ചായത്തുകളിലും നഗരസഭകളിലും കോർപ്പറേഷനിലും വോട്ടുകച്ചവടം നടന്ന സ്ഥലങ്ങളിലെ എൽഡിഎഫിന് ലഭ്യമായ വോട്ടുകളുടെ കണക്ക് പരിശോധിക്കാൻ സിപിഎം ജില്ലാ സെക്രട്ടറിക്ക് ധൈര്യമുണ്ടോ എന്ന് വ്യക്തമാക്കണമെന്നും സതീശന്‍ പാച്ചേനി ചോദിച്ചു.