കേരളം

kerala

ETV Bharat / state

പാണപ്പുഴയില്‍ വോളിബോള്‍ ഇന്‍ഡോര്‍ സ്റ്റേഡിയം ഒരുങ്ങുന്നു - kannur

ടി.വി. രാജേഷ് എം.എല്‍.എയുടെ ആസ്‌തി വികസന ഫണ്ടില്‍ നിന്ന് 70 ലക്ഷം രൂപ ഉപയോഗിച്ചാണ് സ്റ്റേഡിയം നിര്‍മ്മിക്കുന്നത്.

പാണപ്പുഴയില്‍ വോളിബോള്‍ ഇന്‍ഡോര്‍ സ്റ്റേഡിയം ഒരുങ്ങുന്നു  വോളിബോള്‍ ഇന്‍ഡോര്‍ സ്റ്റേഡിയം  കണ്ണൂർ  volleyball indoor stadium  volleyball indoor stadium construction started in panapuzha  kannur  kannur latest news
പാണപ്പുഴയില്‍ വോളിബോള്‍ ഇന്‍ഡോര്‍ സ്റ്റേഡിയം ഒരുങ്ങുന്നു

By

Published : Jan 17, 2020, 5:15 PM IST

കണ്ണൂർ:പാണപ്പുഴയില്‍ വോളിബോള്‍ ഇന്‍ഡോര്‍ സ്റ്റേഡിയം ഒരുങ്ങുന്നു. ടി.വി. രാജേഷ് എം.എല്‍.എയുടെ ആസ്‌തി വികസന ഫണ്ടില്‍ നിന്ന് 70 ലക്ഷം രൂപ ഉപയോഗിച്ചാണ് സ്റ്റേഡിയം നിര്‍മിക്കുന്നത്. വോളിബോള്‍ ഗ്രാമമായ പാണപ്പുഴയുടെയും സമീപപ്രദേശത്തെ കായിക പ്രേമികളുടെയും ഏറെക്കാലത്തെ സ്വപ്‌നമാണ് യാഥാര്‍ഥ്യമാകാന്‍ പോകുന്നത്. വോളിബോളിലൂടെ നിരവധി സംസ്ഥാന ദേശീയ താരങ്ങളെ വാര്‍ത്തെടുക്കാന്‍ ഈ ഗ്രാമങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്.

പാണപ്പുഴയില്‍ വോളിബോള്‍ ഇന്‍ഡോര്‍ സ്റ്റേഡിയം ഒരുങ്ങുന്നു

വോളിബോള്‍ സ്റ്റേഡിയം പൂര്‍ത്തിയായാല്‍ സമീപ പ്രദേശത്തെ നിരവധി കുട്ടികള്‍ക്കും കായിക താരങ്ങള്‍ക്കും ഏറെ പ്രയോജനകരമാകും. കളിക്കാര്‍ക്ക് ആവശ്യമായ ഡ്രസിങ്ങ് റൂം, ടോയ്‌ലറ്റ് തുടങ്ങിയ സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. 2020 മാര്‍ച്ചോടെ പണി പൂര്‍ത്തീകരിക്കാനാണ് തീരുമാനം.

ABOUT THE AUTHOR

...view details