കൊവിഡ് കാല വ്യാകുലതകളുടെ ദൃശ്യാവിഷ്‌കാരം വൈറലാകുന്നു - പിയൂഷ് നമ്പൂതിരിപ്പാട് കവിത
ഈ മഹാമാരി കാലത്തെ മനുഷ്യ ജീവിതത്തിൻ്റെ വ്യാകുലതകളാണ് കവിതയിലുടനീളം.
കണ്ണൂർ: കൊവിഡിൻ്റെ ആകുലതകൾ പ്രതിപാദിക്കുന്ന കവിതാ സമാഹാരത്തിൻ്റെ ദൃശ്യാവിഷ്‌കാരം പ്രേഷക ശ്രദ്ധ നേടുന്നു. തലശേരി ജനറൽ ആശുപത്രി സൂപ്രണ്ട് പിയൂഷ് നമ്പൂതിരിപ്പാട് രചിച്ച 'അനാഥനല്ലേ ഞാൻ സന്ധ്യേ' എന്ന കവിതയാണ് നവമാധ്യമങ്ങളിൽ തരംഗമാകുന്നത്. പിയൂഷ് നമ്പൂതിരിപ്പാട് തന്നെ ആലപിച്ച കവിതയുടെ ദൃശ്യാവിഷ്‌കാരത്തിൽ രംഗത്തെത്തുന്നതും അദ്ദേഹമാണ്. ഈ മഹാമാരി കാലത്തെ മനുഷ്യ ജീവിതത്തിൻ്റെ വ്യാകുലതകളാണ് കവിതയിലുടനീളം. സഹപ്രവർത്തകനും ദന്തരോഗ വിഭാഗം തലവനുമായ ഡോ. സജു എൻ.എസ് ആണ് സംവിധാനം ചെയ്‌തിരിക്കുന്നത്. തലശേരി ആശുപത്രിയിലെ ഡോക്‌ടറായ സനീഷയും ദൃശ്യവിഷ്‌കാരത്തിൽ വേഷമിട്ടിട്ടുണ്ട്.