കണ്ണൂർ: സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ മാധ്യമങ്ങൾക്കെതിരെ പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ. വാദപ്രതിവാദം ഉണ്ടാക്കാനുള്ള മാധ്യമ താൽപര്യത്തിന് ഒപ്പം നിൽക്കുകയല്ല സിപിഎമ്മിന്‍റെ ജോലിയെന്നും, ഞങ്ങളുടെ സഖാവ് കൊല്ലപ്പെട്ട വേദനയിലാണ് പാർട്ടിയെന്നും വിജയരാഘവൻ കണ്ണൂരിൽ പറഞ്ഞു. ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കുകയാണ് വേണ്ടത്.
വാദപ്രതിവാദം ഉണ്ടാക്കാനുള്ള മാധ്യമ താൽപര്യത്തിന് ഒപ്പം നിൽക്കുകയല്ല സിപിഎമ്മിന്‍റെ ജോലി, എ വിജയരാഘവൻ - വിജയരാഘവന്‍
അക്രമ രാഷ്‌ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്ന ശക്തികൾ ഒരു സിപിഎം പ്രവർത്തകനെ കൊലപ്പെടുത്തിയിരിക്കുകയാണെന്നും സിപിഎമ്മിനെ സംബന്ധിച്ചുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യം സിപിഎമ്മിലെ പ്രവർത്തകന്‍റെ ജീവൻ നഷ്‌ടപ്പെട്ടു എന്നുള്ളതാണ് അത് സംബന്ധിച്ചുള്ള വാദപ്രതിവാദങ്ങളുണ്ടാക്കാനുള്ള മാധ്യമ താല്‍പര്യങ്ങൾക്ക് ഒപ്പം നിൽക്കുകയല്ല സിപിഎമ്മിന്‍റെ ജോലി എന്നുമായിരുന്നു എ വിജയരാഘവൻ പറഞ്ഞത്.
വാദപ്രതിവാദം ഉണ്ടാക്കാനുള്ള മാധ്യമ താൽപര്യത്തിന് ഒപ്പം നിൽക്കുകയല്ല സിപിഎമ്മിന്‍റെ ജോലി, എ.വിജയരാഘവൻ
ലോകായുക്ത ഭേദഗതിയിൽ വിയോജിപ്പുണ്ടെന്ന് ആരും പറഞ്ഞിട്ടില്ല. ഓർഡിനൻസുകൾ നിയമമാക്കാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി തീരുമാനിച്ചതാണെന്നും ആ തീരുമാനം അനുസരിച്ചാണ് മന്ത്രിസഭയിലും കാര്യങ്ങൾ ചർച്ച ചെയ്യുകയെന്നും വിജയരാഘവൻ വ്യക്തമാക്കി. ഓർഡിനൻസുകൾ നിയമസഭയിൽ വരുമെന്നും സഭ അംഗീകരിക്കുമ്പോൾ അത് നിയമമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.