കണ്ണൂർ:തളിപ്പറമ്പ് പരിയാരത്ത് തരിശുഭൂമിയിലെ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി. വിളവെടുപ്പിന്‍റെ ഉദ്‌ഘാടനം പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എ. രാജേഷ് നിർവഹിച്ചു.
പരിയാരത്ത് ജൈവ പച്ചക്കറി കൃഷി വിളവെടുത്തു
ക്യാൻസർ നിയന്ത്രിത ഗ്രാമം, തരിശ് രഹിത ഗ്രാമം പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു കൃഷി ഇറക്കിയത്
വിളവെടുപ്പ്
ഒരേക്കറോളം വരുന്ന തരിശുഭൂമിയില്‍ ഗ്രാമ പഞ്ചായത്തിലെ ഏമ്പേറ്റ് ശാന്തിനഗർ റസിഡൻസ് അസോസിയേഷന്‍റെ നേതൃത്വത്തിലാണ് കൃഷിയിറക്കിയത്. ക്യാൻസർ നിയന്ത്രിത ഗ്രാമം, തരിശ് രഹിത ഗ്രാമം പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു കൃഷി. പയർ, വെണ്ട, പാവൽ, കയ്‌പ, താലോലി, മത്തൻ, കുമ്പളം തുടങ്ങിയവയാണ് വിളയിച്ചത്. പി.വി രാജൻ അധ്യക്ഷനായി, ബ്ലോക്ക് മെമ്പർ പി. രഞ്ജിത്ത്, വാർഡ് മെമ്പർ പി.വി ഗോപാലൻ, കെ. ശ്രീധരൻ, പി.കെ ജയേഷ് തുടങ്ങിയവർ സംസാരിച്ചു.