കണ്ണൂർ: വി.ഡി സതീശൻ കരുത്തനായ നേതാവെന്ന് കെ. സുധാകരൻ എം.പി. ആരുടെയും നോമിനിയായല്ല വി.ഡി സതീശൻ്റെ നിയമനം. സതീശൻ്റെ നിയമനം വളരെ സന്തോഷം നൽകുന്നതായും തലമുറമാറ്റം എന്ന പുതുതലമുറയുടെ ആവശ്യം ഹൈക്കമാൻ്റ് അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്നും സുധാകരൻ പറഞ്ഞു.
വി.ഡി സതീശൻ കരുത്തനായ നേതാവ്: കെ. സുധാകരൻ - VD Satheesan is a strong leader
കോൺഗ്രസിനകത്ത് ജനാധിപത്യം അറ്റുപോയിട്ടില്ല എന്നതിന് തെളിവാണ് പുതിയ മാറ്റമെന്ന് കെ. സുധാകരൻ എം.പി. പറഞ്ഞു.
വി.ഡി സതീശൻ കരുത്തനായ നേതാവ്; കെ. സുധാകരൻ
രമേശ് ചെന്നിത്തല കഴിവുള്ള പ്രതിപക്ഷ നേതാവാണെന്നും, താൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാതിരുന്നത് ഉചിതമാണെന്നും സുധാകരൻ വ്യക്തമാക്കി. കോൺഗ്രസിനകത്ത് ജനാധിപത്യം അറ്റുപോയിട്ടില്ല എന്നതിന് തെളിവാണ് പുതിയ മാറ്റം. ഇതാണ് ശരിയായ പാതയെന്നും കെ സുധാകരൻ പറഞ്ഞു. കെപിസിസി പ്രസിഡൻ്റ് സ്ഥാനത്തേക്ക് തന്‍റെ പേര് പരിഗണിക്കുന്നു എന്ന് മാധ്യമങ്ങളിലൂടെ അറിയുന്നുവെന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു.
READ MORE: വി.ഡി.സതീശനെ അഭിനന്ദിച്ച് മുതിർന്ന നേതാക്കൾ
Last Updated : May 22, 2021, 6:49 PM IST