കണ്ണൂർ: കീഴാറ്റൂർ വയലിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിയുടെയും മുഖ്യമന്ത്രി പിണറായി വിജയന്‍റെയും കോലം കത്തിച്ച് വയൽക്കിളി പ്രവർത്തകരുടെ പ്രതിഷേധം. വയൽക്കിളി സമര നായകൻ സുരേഷ് കീഴാറ്റൂരിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
വയൽക്കിളികൾ പിണറായി വിജയന്‍റെയും നിതിൻ ഗഡ്‌കരിയുടെയും കോലം കത്തിച്ചു - vayalkkilikal burns nitin gadkari effigy
വയൽക്കിളി സമരത്തിന് ശേഷം രണ്ട് പ്രളയങ്ങൾ ഉണ്ടായിട്ടും അതിൽ നിന്നും ഇവർ പാഠം ഉൾക്കൊണ്ടില്ല. നാടിന്‍റെ വികസനത്തിന് ഞങ്ങൾ എതിരല്ല. എന്നാൽ വയലുകളും തണ്ണീർത്തടങ്ങളും നശിപ്പിച്ചുള്ള വികസനം അംഗീകരിക്കാനാവില്ല.
വയൽക്കിളി സമരത്തിന് ശേഷം രണ്ട് പ്രളയങ്ങൾ ഉണ്ടായിട്ടും അതിൽ നിന്നും ഇവർ പാഠം ഉൾക്കൊണ്ടില്ല. നാടിന്‍റെ വികസനത്തിന് ഞങ്ങൾ എതിരല്ല. എന്നാൽ വയലുകളും തണ്ണീർത്തടങ്ങളും നശിപ്പിച്ചുള്ള വികസനം അംഗീകരിക്കാനാവില്ല. ഞങ്ങളുടെ ദേഹത്ത് ബുൾഡോസർ കയറ്റിയല്ലാതെ കീഴാറ്റൂർ ബൈപ്പാസിന്‍റെ നിർമ്മാണ പ്രവൃത്തി നടത്താനാവില്ല. കോവിഡിന്‍റെ മറവിൽ ജനവിരുദ്ധ നയങ്ങൾ ഒളിച്ചു കടത്തുകയാണ് മോദി സർക്കാരും പിണറായി സർക്കാരുമെന്നും സുരേഷ് കീഴാറ്റൂർ പറഞ്ഞു. പരിസ്ഥിതി പ്രവർത്തകൻ നോബിൾ പൈകട പ്രതിഷേധം ഉദ്ഘാടനം ചെയ്‌തു.