കേരളം

kerala

ETV Bharat / state

കെ.എം ഷാജിക്കെതിരായ വധഭീഷണിയിൽ അന്വേഷണം ആരംഭിച്ചു - കെ.എം ഷാജി എംഎൽഎ പുതിയ വാർത്തകൾ

തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി, സ്‌പീക്കർ, ഡിജിപി എന്നിവർക്ക് പരാതി നല്‍കി

Death threat for KM Shaji  Police file death threat case KM Shaji  km shaji mla latest news  കെ.എം ഷാജി എംഎൽഎ പുതിയ വാർത്തകൾ  കെ.എം ഷാജി വധഭീഷണി കേസെടുത്തു
കെ.എം ഷാജി

By

Published : Oct 20, 2020, 7:17 AM IST

കണ്ണൂർ: മുസ്ലീം ലീഗ് നേതാവ് കെ.എം ഷാജി എംഎൽഎക്കെതിരായ വധഭീഷണിയിൽ കേസെടുത്ത് വളപട്ടണം പൊലീസ്. ക്രിമിനൽ ഗൂഡാലോചന നടത്തിയതിനാണ് കേസ്. പാപ്പിനിശേരി സ്വദേശി തേജസാണെന്ന് പറഞ്ഞായിരുന്നു വധഭീഷണി. ഇങ്ങനെയൊരാളെ തിരിച്ചറിഞ്ഞില്ലെന്നും അന്വേഷണം തുടങ്ങിയതായും പൊലീസ് അറിയിച്ചു. കണ്ണൂർ പാപ്പിനിശ്ശേരിയിലുള്ള വ്യക്തിയാണ് മുംബൈയിലുള്ള ഗുണ്ടാസംഘത്തിന് ക്വട്ടേഷൻ നൽകിയതെന്നും 25 ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ ഉറപ്പിച്ചുവെന്നുമായിരുന്നു അഴീക്കോട് എംഎൽഎയുടെ വെളിപ്പെടുത്തൽ. ഇതു ഫോണ്‍ സംഭാഷണവും എംഎൽഎ പുറത്തുവിട്ടിരുന്നു.

വധിക്കേണ്ടത് എംഎല്‍എയെ ആണെന്ന് സംഭാഷണത്തില്‍ വ്യക്തമാണ്. ക്വട്ടേഷന്‍ നടപ്പാക്കാനായി എത്ര ദിവസം തങ്ങേണ്ടി വരുമെന്ന് സംഘം ചോദിക്കുന്നുണ്ട്. കൃത്യം നടപ്പാക്കിക്കഴിഞ്ഞാല്‍ പിന്നെ തങ്ങരുതെന്നും ഉടന്‍ പോകണമെന്നും ക്വട്ടേഷന്‍ നല്‍കുന്നയാള്‍ പറയുന്നു. എന്നാല്‍ ഏത് എംഎല്‍എയെ വധിക്കാനാണ് പദ്ധതിയെന്നോ എങ്ങനെ വധിക്കാനാണ് നീക്കമെന്നോ പുറത്തുവിട്ട സംഭാഷണത്തിൽ വ്യക്തമല്ല. ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളെ മുംബൈയില്‍ ഒളിപ്പിക്കാന്‍ സഹായിച്ച വ്യക്തിയാണ് ക്വട്ടേഷന് പിന്നിലെന്നും എന്നാല്‍ സിപിഎമ്മിന് ക്വട്ടേഷനുമായി ബന്ധമുണ്ടോയെന്ന് തനിക്ക് അറിയില്ലെന്നും ഷാജി വ്യക്തമാക്കിയിരുന്നു.

ABOUT THE AUTHOR

...view details