കോഴിക്കോട്: വടകര മേഖലയിൽ മോഷ്ടാക്കൾ വിലസുമ്പോൾ പൊലീസ് നോക്കുകുത്തിയായി മാറുന്നു. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ മേഖലയിൽ നടന്നത് മൂന്ന് മോഷണങ്ങൾ. അതിൽ നഷ്ടപ്പെട്ടത് മുപ്പത് പവൻ സ്വർണാഭരണങ്ങളും. മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങൾ ഇടിവിഭാരതിന് ലഭിച്ചു.
ETV BHARAT EXCLUSIVE: വടകരയില്‍ മോഷണ പരമ്പര; മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങൾ ഇടിവി ഭാരതിന് - theft
മോഷണങ്ങളെല്ലാം നടത്തിയത് മൂന്നംഗ സംഘമാണെന്ന് വ്യക്തമാകുന്ന സി സി ടി വി ദൃശ്യങ്ങള്‍ ഇടിവിഭാരതിന് ലഭിച്ചു
കഴിഞ്ഞ പത്താം തീയതിയാണ് വടകരക്കടുത്ത് കൈനാട്ടിയിൽ വീട്ടിൽ ഉറങ്ങുകയായിരുന്നവരെ ആയുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി പതിനൊന്ന് പവൻ സ്വർണാഭരണങ്ങൾ കവർന്നത്. ഇതിന്റെ തൊട്ടടുത്ത ദിവസം വടകര നഗരത്തിൽ പൂട്ടിയിട്ട വീട്ടിലും മോഷണം നടന്നു. ഇവിടെ നിന്ന് കവർന്നത് ഒന്‍പത് പവൻ സ്വർണാഭരണങ്ങളും. ഇതിന് പിന്നാലെ ഞായറാഴ്ച പുലർച്ചെ വില്യാപ്പള്ളിയിൽ നിന്നും പത്ത് പവൻ സ്വർണം കവർന്നു. ഈ മോഷണങ്ങളെല്ലാം നടത്തിയത് മൂന്നംഗ സംഘമാണെന്ന് വ്യക്തമാകുന്ന സി സി ടി വി ദൃശ്യങ്ങളാണ് ഇടിവിഭാരതിന് ലഭിച്ചിരിക്കുന്നത്. ഇതിൽ മോഷ്ടാക്കളുടെ ദൃശ്യങ്ങൾ വ്യക്തമാണ്. മോഷണങ്ങളെ കുറിച്ച് വിശദമായി അന്വേഷിക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ഇതേക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ തയ്യാറല്ല. വടകര ഡിവൈഎസ്പി പ്രിൻസ് അബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.