കേരളം

kerala

ETV Bharat / state

കണ്ണൂരിൽ പ്രകൃതി വിരുദ്ധ പീഡനം; പൊലീസ് കേസെടുത്തു - kannur unnatural sexual harassment

തളിപ്പറമ്പ് പൊലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്‌തതെങ്കിലും സംഭവം നടന്ന സ്ഥലത്തെ പൊലീസ് സ്‌റ്റേഷനായ വളപട്ടണത്തേക്ക് കേസ് കൈമാറും.

കണ്ണൂരിൽ പ്രകൃതി വിരുദ്ധ പീഡനം  കണ്ണൂരിൽ പ്രകൃതി വിരുദ്ധ പീഡന വാർത്ത  പ്രകൃതി വിരുദ്ധ പീഡന വാർത്ത  unnatural sexual harassment kannur news  unnatural sexual harassment news  kannur unnatural sexual harassment  unnatural sexual harassment news
കണ്ണൂരിൽ പ്രകൃതി വിരുദ്ധ പീഡനം; പൊലീസ് കേസെടുത്തു

By

Published : Jun 8, 2021, 12:40 PM IST

Updated : Jun 8, 2021, 12:53 PM IST

കണ്ണൂർ: ഖുര്‍ആന്‍ പഠിക്കാനെത്തിയ കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. തളിപ്പറമ്പ് നഗരസഭാ പരിധിയിലെ 11 വയസുകാരന്‍റെ പരാതിയിലാണ് തളിപ്പറമ്പ് പൊലീസ് കേസെടുത്തത്. ഇരയായ കുട്ടി നേരിട്ടാണ് തളിപ്പറമ്പ് പൊലീസിൽ പരാതി നൽകിയത്.

പാപിനോശേരി സ്വദേശി മുനീസ് (22) നെതിരെയാണ് തളിപ്പറമ്പ് പൊലീസ് കേസെടുത്തത്. പാപ്പിനിശേരിയിലുള്ള ബന്ധു വീട്ടില്‍ താമസിക്കുന്ന കുട്ടിയെ ഈ മാസം നാലിന് രാത്രി കിടപ്പുമുറിയില്‍ വെച്ച് പീഡിപ്പിച്ചതായാണ് പരാതി. ഖുര്‍ആന്‍ പഠിക്കാനായി ബന്ധു വീട്ടിൽ നിന്നും തിരിച്ചു വീട്ടിൽ എത്തിയ കുട്ടിയുടെ പെരുമാറ്റത്തിൽ മാറ്റം വന്നതാണ് സംശയം ഉണ്ടാക്കിയത്. 164 പ്രകാരം കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.

മാതാപിതാക്കൾ കുട്ടിയോട്‌ സംഭവങ്ങൾ അന്വേഷിച്ചപ്പോഴാണ് പീഡനം നടന്ന വിവരം പുറത്തറിഞ്ഞത്. തുടർന്ന് മാതാപിതാക്കൾ തളിപ്പറമ്പ് പൊലീസിൽ നേരിട്ടെത്തി പരാതി നൽകുകയായിരുന്നു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ബന്ധുവായ 22കാരനെതിരെ പോക്‌സോ നിയമപ്രകാരം പൊലീസ് കേസെടുത്തു.

READ MORE:മുട്ടില്‍ മരംമുറി കേസ്: നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ നോട്ടീസ്

Last Updated : Jun 8, 2021, 12:53 PM IST

ABOUT THE AUTHOR

...view details